o കിണറുകൾ മലിനമാവുന്നു* *അഴിയൂരിലെ ഗ്രീൻസ് ആയുർവേദക്കെതിരെ പരാതിയുമായി നാട്ടുകാർ
Latest News


 

കിണറുകൾ മലിനമാവുന്നു* *അഴിയൂരിലെ ഗ്രീൻസ് ആയുർവേദക്കെതിരെ പരാതിയുമായി നാട്ടുകാർ

 *കിണറുകൾ മലിനമാവുന്നു*
*അഴിയൂരിലെ ഗ്രീൻസ് ആയുർവേദക്കെതിരെ പരാതിയുമായി നാട്ടുകാർ*



അഴിയൂർ :ഗ്രീൻസ് ആയുർവേദ സ്ഥാപനത്തിനെതിരെ പരിസരവാസികളാണ് പരാതിയുമായി എത്തിയത്


 സ്ഥാപനത്തിലെ മലിനജല ടാങ്കുകളിലെ   മലിനജലം ചോർന്ന് തങ്ങളുടെ കിണറുകളിൽ ഉറവയായി എത്തിയെന്നും, കിണർ വെളളം കുടിക്കാൻ പറ്റാതായെന്നും നാട്ടുകാർ ആരോപിച്ചു


ഗ്രീൻസ് ആയുർവേദയുടെ  കെട്ടിടത്തിന് പരിസരത്തെ നിരവധി വീടുകളിലെ വെള്ളം ഉപയോഗശൂന്യമായെന്ന് നാട്ടുകാർ പറഞ്ഞു.

നിലവിൽ ടാങ്കുകൾ ഉപയോഗ ശൂന്യമായതിനാൽ

സ്ഥാപനത്തിൻ്റെ സ്ഥലത്ത് വെള്ളം മലിനജലം ഒഴുക്കിവിടുന്നതായും,

ദുർഗന്ധം കാരണം വീടുകളിൽ താമസിക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് പരിസര വാസികൾ പരാതി പറഞ്ഞു 

സ്ഥാപനത്തിൻ്റെ മുൻവശത്ത് റോഡോട് ചേർന്ന് പണിയുന്ന ടാങ്കിന് നിർമ്മാണ അനുമതി നല്കിയിട്ടുണ്ടോയെന്നും പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

രാത്രി കാലങ്ങളിൽ പരിസരവാസികൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ DJ പാർട്ടി നടത്തുന്നുണ്ടെന്നും, അത് നിർത്തലാക്കണമെന്നും നാട്ടുകാർ പറഞ്ഞു.

നിരവധി തവണ പരാതി പറഞ്ഞെങ്കിലും സ്ഥാപന ഉടമ യാതൊരു നടപടിയും കൈകൊണ്ടിരുന്നില്ലായെന്നും പരാതിക്കാർ പറഞ്ഞു

അഴിയൂർ പഞ്ചായത്ത് സിക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചു.

അധികൃതർ ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം സ്ഥാപനത്തിനെതിരെ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്നും നാട്ടുകാർ അറിയിച്ചു



Post a Comment

Previous Post Next Post