*അഴിയൂർ ഗ്രാമ പഞ്ചായത്ത് അനീമിയ മുക്ത പദ്ധതി പ്രഖ്യാപനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു*
അഴിയൂർ :അഴിയൂർ ഗ്രാമ പഞ്ചായത്ത് മാഹി മെഡിക്കൽ ആൻഡ് ഡയഗ്നോസിസ് സെന്ററിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന അഴിയൂർ 12 ലേക്ക് അനീമിയ മുക്ത പദ്ധതി പ്രഖ്യാപനം ഉദ്ഘാടനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.
വടകര എം പി ശ്രീ കെ മുരളീധരൻ അധ്യക്ഷത വഹിച്ചു.
മാഹി എം എം സി പബ്ലിക് റിലേഷൻ ഓഫീസർ സോമൻ പന്തക്കൽ പദ്ധതി വിശദീകരണം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ,വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്,ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു,പഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ ഇ,സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ,ഇസ്മായിൽ അജ്‌മാൻ,എം പി ബാബു രാജ്,പി ശ്രീധരൻ,മുസ്തഫ പള്ളിയത്ത്,പ്രകാശൻ വി പി ,കെ വി രാജൻ മാസ്റ്റർ, ശ്രീധരൻ കൈപ്പാട്ടിൽ,പ്രമോദ് കെ പി,സൈനുദ്ധീൻ എ കെ,ഡോ :അബ്ദുൾ നസീർ എന്നിവർ സംസാരിച്ചു.പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സൗജന്യ ക്യാമ്പ് സംഘടിപ്പിച്ച് അനീമിയ രോഗ നിർണയം നടത്തും.2023 ജനുവരി 26 നു സമ്പൂർണ്ണ അനീമിയ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.



Post a Comment