o ഫുട്ബോൾ ലഹരിയുടെ ആവേശവുമായി ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂൾ.
Latest News


 

ഫുട്ബോൾ ലഹരിയുടെ ആവേശവുമായി ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂൾ.

 ഫുട്ബോൾ ലഹരിയുടെ ആവേശവുമായി ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂൾ.




മാഹി - ഇരുപത്തിരണ്ടാം ഫിഫ ലോക കപ്പ് മത്സരം ഖത്തറിൽ ആരംഭിക്കുന്നതിനു മുന്നോടിയായി ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച 'പുതു ലഹരി, ഫുട്ടുമ്പോൾ ലഹരി!' പരിപാടി ശ്രദ്ധേയമായി.

വിദ്യാലയത്തിലെ 

കായിക വേദിയുടെ ആഭിമുഖ്യത്തിലാണ്യ പരിപാടി സംഘടിപ്പിച്ചത്.

ലോക സാഹോദര്യത്തിന്റെ കായിക വിനോദമായ ഫുട്ബോളിന്റെ അതുല്യത കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്.


കുട്ടികൾ ഗ്രൂപ്പു തിരിഞ്ഞു നടത്തിയ ലഹരിക്കെതിരെ ഒരു പെനാൽറ്റി ഷൂട്ടൗട്ട് പരിപാടി പ്രധാനാധ്യാപകൻ എം. മുസ്തഫ കിക്കെടുത്തു ഉദ്ഘാടനം ചെയ്തു.

സഹപ്രധാനാധ്യാപിക

ഏ.ടി. പത്മജ അധ്യക്ഷത വഹിച്ചു.

സ്കൂൾ കലാവേദി കൺവീനർ മിനി തോമസ്സ് സ്വാഗതവും


കായികാധ്യാപിക എം.എം. വിനീത നന്ദിയും പറഞ്ഞു.

ഫു ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനോടനുബന്ധിച്ച് ഫുടുമ്പോൾ ക്വിസ്, ചുമർ മാസിക നിർമ്മാണം, പ്രവചന മത്സരം എന്നിവയും സംഘടിപ്പിക്കും.

Post a Comment

Previous Post Next Post