o ഓടകൾ ഇല്ല.മഴ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു
Latest News


 

ഓടകൾ ഇല്ല.മഴ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു

 ഓടകൾ ഇല്ല.മഴ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു



മാഹി: വേനൽ മഴ പെയ്തിറങ്ങിയതോടെ പന്തക്കൽ എരഞ്ഞീൻ കീഴ് - പൊതുജന വായന ശാല റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു..വാഹനങ്ങൾ കടന്നു പോകുമ്പോൾ  നടന്നു പോകുന്നവർക്ക് ചെളി അഭിഷേകമാണ്. വായന ശാലാ റോഡിൽ പലയിടങ്ങളിലും വെള്ളം കെട്ടി നിൽക്കുകയാണ്. തകർന്ന റോഡായതിനാൽ ട്രിപ്പ് വിളിച്ചാൽ ഓട്ടോ പോലും വരാത്ത അവസ്ഥയായതിനാൽ നാട്ടുകാർ ദുരിതത്തിലായി. ഈ സ്ഥലത്ത് പ്രവർത്തിക്കുന്ന  കടയും തുറക്കാൻ പറ്റാത്ത അവസ്ഥയാണ്.

      ഈ റോഡിന് സമീപത്തെ റോഡ് ഉയർത്തി ടാർ ചെയ്തതോടെയാണ് വായനശാല റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത്. പൊട്ടിപ്പൊളിഞ്ഞ വായന ശാല റോഡ് ഉടൻ നവീകരിച്ച് ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മാഹി നഗര സഭയുടെ അധീനതയിലാണ് ഈ റോഡുകൾ. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശ വാസികൾ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

Post a Comment

Previous Post Next Post