o ചോമ്പാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി
Latest News


 

ചോമ്പാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി

 ചോമ്പാൽ  ഉപജില്ലാ സ്കൂൾ കലോത്സവത്തിന്  തുടക്കമായി



ചോമ്പാൽ ; ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അഴിയൂർ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. മേള കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. മയക്ക്മരുന്നു കൾക്കെതിരെയുള്ള പോരാട്ടം സ്കൂളുകളിൽ നിന്ന് തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷാ ഉമ്മർ അദ്ധ്യക്ഷത  വഹിച്ചു. . ചോമ്പാല എ ഇ ഒ എം ആർ വിജയൻ ഉപഹാര സമർപ്പണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് മാരായ പി ശ്രീജിത്ത് (ഒഞ്ചിയം) ഷക്കീല ഈങ്ങോളി (ഏറാമല), കോട്ടയിൽ രാധാകൃഷണൻ, രമ്യ കരോടി, സീനത്ത് ബഷീർ, നവാസ് നെല്ലോളി, ടി എച് സജിത, പി.ശ്രീധരൻ, ഇസ്മായിൽ ഹാജി അജ്മാൻ , പി.ബാബുരാജ്, കെ വി രാജൻ, പ്രദീപ് ചോമ്പാല കൈപ്പാട്ടിൽ ശ്രീധരൻ, സി സുഗതൻ, പി.വി. സുബീഷ്, കെ.പി പ്രമോദ്, മുബാസ് കല്ലേരി, സൈനുദ്ധീൻ അഴിയൂർ, പി.മോഹനൻ, കെ ജയദീപ്‌ , സംസാരിച്ചു.കലോത്സവം 21 ന് അവസാനിക്കും സബ്ബ് ജില്ലയിലെ 73 വിദ്യാലയങ്ങളിൽ നിന്നായി 284 ഇനങ്ങളിൽഎട്ട്  വേദികളിലായി നടക്കുന്ന മത്സരത്തിൽ 4000 വിദ്യാർത്ഥികൾ മാറ്റുരക്കും.പടം  ചോമ്പാൽ  ഉപജില്ലാ സ്കൂൾ കലോത്സവം കെ.മുരളീധരൻ എംപി ഉദ്ഘാടനം  ചെയ്യന്നു

Post a Comment

Previous Post Next Post