*മരുന്ന്ക്ഷാമം പരിഹരിക്കണം*
മാഹി: അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്നുക്ഷാമം പരിഹരി ക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് മാനേജ്മെന്റ്കമ്മിറ്റി ആവ ശ്യപ്പെട്ടു. ചികിത്സതേടിവരുന്നവരു ടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ മരുന്ന് വാങ്ങാനായി ആരോഗ്യവകുപ്പ് കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, രമ്യ കരോടി, പി.എം അ ശോകൻ,കെ.കെ ജയചന്ദ്രൻ, പ്രദീപ് ചോമ്പാല,വി.കെ-അനിൽകുമാർ, കെ.പ്രശാന്ത്,മെഡിക്കൽ ഓഫീസർ -കെ.കെ.അബ്ദുൽ നസീർ,കെ.ലീ ല, സി. സുഗതൻ, കെ. അൻവർ ഹാജി,കെ.എസുരേന്ദ്രൻ,സി.സമീർ-എന്നിവർ സംസാരിച്ചു.

Post a Comment