o ഉപഹാര സമർപ്പണം നടത്തി
Latest News


 

ഉപഹാര സമർപ്പണം നടത്തി

 *ഉപഹാര സമർപ്പണം നടത്തി.* 



എം എസ് എഫ്ഹരിത അഴിയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിയൂർ ഗവ:ഹയർ സെക്കന്റ്രി സ്കൂളിലും കുഞ്ഞിപ്പള്ളി എസ് എം ഐ കോളജിലും എം എസ് എഫിന്റെ സാരഥികളായി മത്സരിച്ച പെൺകുട്ടികൾക്ക് പ്രോത്സാഹനമായി ഉപഹാര സമർപ്പണം നടത്തി. പൂഴിത്തല ലീഗ് ഓഫീസിൽ വെച്ചു നടന്ന പരിപാടിയിൽ എം എസ് എഫ് ഹരിത അഴിയൂർ പഞ്ചായത്ത് സെക്രട്ടറി ഫാത്തിമ ഹന്നത്ത് സ്വാഗതം പറയുകയും പ്രസിഡൻ്റ് ഷംസിയ ഷംസുദ്ധീൻ അധ്യക്ഷത വഹിക്കുകയും അഴിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയും ചെയ്തു. തുടർന്ന് ഹരിതയുടെ സംസ്ഥാന സെക്രട്ടറി അഫ്ശീല ഷഫീക് ഉപഹാര സമർപ്പണം നടത്തി.ഭാരവാഹികളായ മുബീന,ഫിദ എന്നിവർ ആശംസ അർപ്പിച്ചു.  ട്രഷറർ നിംല ഷറിൻ നന്ദി പറയുകയും ചെയ്തു

Post a Comment

Previous Post Next Post