o ഇന്ത്യയിൽ രണ്ടാം റാങ്ക് നേടിയ ചെമ്പ്ര ജി.എൽ.പി സ്കൂളിന് ആദരം*
Latest News


 

ഇന്ത്യയിൽ രണ്ടാം റാങ്ക് നേടിയ ചെമ്പ്ര ജി.എൽ.പി സ്കൂളിന് ആദരം*

 *


ഇന്ത്യയിൽ രണ്ടാം റാങ്ക് നേടിയ ചെമ്പ്ര ജി.എൽ.പി സ്കൂളിന് ആദരം*


മയ്യഴി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്വച്ഛ് ഏവം ഹരിത വിദ്യാലയ റേറ്റിംഗ് (SHVR) 2025-26 പദ്ധതിയിൽ ഇന്ത്യയിൽ രണ്ടാം റാങ്ക് നേടിയ ഗവ. ലോവർ പ്രൈമറി സ്കൂൾ ചെമ്പ്രയുടെ അധ്യാപകരെ ആദരിച്ചു. മാഹി അടൽജി സേവാ ട്രസ്റ്റും ചെമ്പ്ര കുരുക്ഷേത്ര സേവാ ട്രസ്റ്റും സംയുക്തമായാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.


ട്രസ്റ്റ് ജനറൽ സെക്രട്ടറി പ്രബീഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഭാരതീയ വിചാരകേന്ദ്രം കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. അശോകൻ ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തിൽ ലഭിച്ച ഈ അംഗീകാരം സ്കൂളിന്റെയും മാഹിയുടെയും വിദ്യാഭ്യാസ മേഖലയുടെയും അഭിമാന നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.


സ്കൂൾ പ്രധാനാധ്യാപിക എ.വി. സിന്ധു മുഖ്യപ്രഭാഷണം നടത്തി. ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ഹരിത പ്രവർത്തനങ്ങൾ എന്നിവയിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് അവർ പറഞ്ഞു.


സ്കൂൾ മുൻ പി.ടി.എ പ്രസിഡന്റ് മഹി,  കുരുക്ഷേത്ര സെക്രട്ടറി അജേഷ് എന്നിവർ ആശംസകൾ നേർന്നു. അടൽജി സേവാ ട്രസ്റ്റ് സെക്രട്ടറി അഡ്വ. ഇന്ദ്രപ്രസാദ് സ്വാഗതവും ട്രസ്റ്റ് ഭാരവാഹി രാംദാസ് നന്ദിയും രേഖപ്പെടുത്തി.


ഹരിദാസ് പനന്തറ, ജനനിപ്രകാശൻ,കാവിൽ രാജൻ, വൈഷ്ണവ്മനോജ്, അശ്വതിഅശോക്, ചന്ദ്രൻ, ജനാർദ്ദനൻ, ജയകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


ശുചിത്വവും പരിസ്ഥിതി സംരക്ഷണവും കുട്ടികളിലെ മൂല്യബോധവും വളർത്തുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് ചെമ്പ്ര ജി.എൽ.പി സ്കൂളിന് ദേശീയ തലത്തിൽ ഈ ശ്രദ്ധേയ അംഗീകാരം ലഭിച്ചത്. ഇന്ത്യയിൽ രണ്ടാം റാങ്ക് നേടിയ ഈ നേട്ടം മാഹിയുടെ പൊതുവിദ്യാഭ്യാസ രംഗത്തിന് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

Post a Comment

Previous Post Next Post