o പുസ്തകങ്ങൾ അകക്കണ്ണു തുറന്നു തരുന്ന ഗുരുനാഥൻമാർ
Latest News


 

പുസ്തകങ്ങൾ അകക്കണ്ണു തുറന്നു തരുന്ന ഗുരുനാഥൻമാർ

 *പുസ്തകങ്ങൾ അകക്കണ്ണു തുറന്നു തരുന്ന ഗുരുനാഥൻമാർ!*


*മുസ്തഫ മാസ്റ്റർ*


മാഹി: അകക്കണ്ണു തുറന്നു തരുന്ന ഗുരുനാഥന്മാരാണ് പുസ്‌തകങ്ങളെന്ന് പ്രഭാഷകനും ഗായകനുമായ എം. മുസ്തഫ മാസ്റ്റർ പറഞ്ഞു.


ചെമ്പ്ര ഗവ എൽ.പി. സ്‌കൂളിലെ വായന വാരാചരണ സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


വടിയെടുക്കാതെയും കണ്ണുരുട്ടാതെയും അറിവു പകർന്നു തരുന്ന ഉത്തമ ഗുരുനാഥന്മാരായ പുസ്തകങ്ങളെ കുട്ടികൾ ഇഷ്ടത്തോടെ സമീപിച്ചാൽ അവരുടെ അകക്കണ്ണു തെളിയുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.


'സ്വച്ഛ വിദ്യാലയ- ഹരിത വിദ്യാലയ' ദേശീയ തല പുരസ്കാരം നേടിയ വിദ്യാലയ കൂട്ടായ്മയെ എം. മുസ്തഫ മാസ്റ്റർ അഭിനന്ദിച്ചു


പ്രധാനാധ്യാപിക എ.വി. സിന്ധു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


മുൻ ബാല സേവിക പി.പി. മിനി മുഖ്യാതിഥിയായി.


 വാരാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായ 

സെനിയ സരോഷ്, ടി.പിഅഷ്മിക, ഉണ്ണികൃഷ്ണൻ, അൻഷിക അജേഷ്,

ആദം റാഷിദ്, ബി,അദൈവ്,കെ. സാൻവിയ, തൻവി നിഖിൽ,

റിയ കല്യാണി ,ഹൃദുദേവ് , ഹനാൻ,നൈനിക ആഷിഷ്, നുഹ സജ്നാസ് , മുഹമ്മദ് ഐവാൻ ബിൻ റാഷിദ്

എന്നീ കുട്ടികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി.


വായന വാരാചരണത്തിൻ്റെ ഭാഗമായി കുട്ടികൾ തയ്യറാക്കിയ 'നിറക്കൂട്ട്' കൈയെഴുത്തു മാസിക എം. മുസ്‌തഫ മാസ്റ്റർ പ്രകാശനം ചെയ്തു.

കുട്ടി എഡിറ്റർമാരായ സെനിയ,അഷ്‌മിക, നിനൈവ്, സ്റ്റാഫ് എഡിറ്റർ വി. അശ്വതി എന്നിവർ ഏറ്റുവാങ്ങി.


ദീപ്തി ഹരിദാസ് സ്വാഗതവും സ്‌കൂൾ മാനേജ്മെൻ്റ് കമ്മറ്റി ചെയർപേർസൺ സരിത നന്ദിയും പറഞ്ഞു.


റിജിഷ ടി.കെ,

അഞ്ജന എം സി ,

ഗിനിഷ് ഗോപിനാഥ്,

ആദിത്യ ,

ചഞ്ചൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post