*അഴിയൂർ എക്സൈസ് ചെക്പോസ്റ്റിന് പുതിയ കെട്ടിടം പണിയും.*
സ്വന്തമായ കെട്ടിടമില്ലാതെ വാടകക്കെട്ടിടത്തിലും താത്കാലിക കെട്ടിടത്തിലുമായി പ്രവർത്തിച്ചിരുന്ന അഴിയൂർ എക്സൈസ് ചെക്പോസ്റ്റിന് പുതിയ കെട്ടിടം നിർമിക്കും. അഴിയൂർ ഹയർസെക്കൻഡറി സ്കൂളിനും ബൈപ്പാസ് അടിപാതയ്ക്കും ഇടയിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം പണിയുന്നത്. അഞ്ചാംതവണയാണ് ചെക്പോസ്റ്റിന്റെ സ്ഥലം മാറ്റുന്നത്.
നിലവിൽ ബ്ളോക്ക് ഓഫീസിനടുത്ത താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചെക്‌പോസ്റ്റ് ദേശീയപാത വികസനത്തിനുവേണ്ടി മാറ്റേണ്ടിവരും. മാഹി വിദേശമദ്യം കടത്തുന്നത് തടയുകയാണ് ചെക്പോസ്റ്റിന്‍റെ പ്രധാനലക്ഷ്യം.
.jpg)
Post a Comment