o കുഞ്ഞിപ്പള്ളി മേല്പാലത്തിന് സമീപത്ത് മെയിൻ റോഡിൽ അപകടങ്ങൾ പെരുകുന്നു
Latest News


 

കുഞ്ഞിപ്പള്ളി മേല്പാലത്തിന് സമീപത്ത് മെയിൻ റോഡിൽ അപകടങ്ങൾ പെരുകുന്നു

 *കുഞ്ഞിപ്പള്ളി  മേല്പാലത്തിന് സമീപത്ത്   മെയിൻ റോഡിൽ അപകടങ്ങൾ പെരുകുന്നു   .*


അഴിയൂർ : കുഞ്ഞിപ്പള്ളി മേല്പാലം മെയിൻ റോഡുമായി സംഗമിക്കുന്ന ഭാഗത്താണ് അപകടങ്ങൾ പതിവായിരിക്കുന്നത്.

മെയിൻ റോഡിൽ ഇരു ഭാഗത്തും സെമി ഹംപുകൾ  സ്ഥാപിച്ചിരുന്നു.

തേയ്മാനം വന്ന് പല ഭാഗത്തും ഹംപുകൾ  ഇല്ലാതായതോടെ വാഹനങ്ങൾ വേഗത കുറക്കാതെ കടന്നു പോവുന്ന സ്ഥിതിയാണുള്ളത്.



ഈ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ തെരുവ് വിളക്ക് വെളിച്ചം ഇല്ലാത്തതും അപകടങ്ങൾ വർദ്ധിക്കുവാൻ കാരണമാവുന്നുണ്ട്.


ഇക്കഴിഞ്ഞ നവംബർ ആറിന് ഈ ഭാഗത്ത് മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു



കഴിഞ്ഞ ദിവസം എരിക്കിൽ ചാൽ സ്വദേശി ലോറിയിയിടിച്ചു മരണപ്പെട്ടതും ഇവിടെ വെച്ചാണ് .


എതിരെ വന്ന ബൈക്കുകാരൻ മറ്റു വാഹനങ്ങളുടെ വെളിച്ചത്തിലാണ് അപകടത്തിൽപ്പെട്ടയാളെ  കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

ഇല്ലെങ്കിൽ പിറകേ വരുന്ന വാഹനങ്ങളും അപകടത്തിൽപ്പെട്ടയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങുമായിരുന്നു.


റോഡോട് ചേർന്ന് കുറ്റിക്കാടുകളും വളർന്നു നില്ക്കുന്നുണ്ട്.



ഹംപുകൾ പുനസ്ഥാപിക്കുകയോ , സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുകയോ ചെയ്ത് വാഹനങ്ങളുടെ വേഗത കുറക്കണമെന്നും, റോഡരികിലെ  തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post