o അഴിയൂർ മേഖല സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മടപ്പള്ളിയിൽ ഇരകളുടെ പോരാട്ട സംഗമം സംഘടിപ്പിച്ചു
Latest News


 

അഴിയൂർ മേഖല സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മടപ്പള്ളിയിൽ ഇരകളുടെ പോരാട്ട സംഗമം സംഘടിപ്പിച്ചു

 *അഴിയൂർ മേഖല സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മടപ്പള്ളിയിൽ ഇരകളുടെ പോരാട്ട സംഗമം സംഘടിപ്പിച്ചു.*




അഴിയൂർ:

സിൽവർ ലൈൻ വിഷയത്തിന്റെ നിലവിലെ നിജസ്ഥിതി സമര പോരാളികൾക്ക് വ്യക്തത വരുത്തുന്നതിനായി 27.11.2022 ന് മടപ്പള്ളിയിൽ ഇരകളുടെ പോരാട്ട സംഗമം സംഘടിപ്പിച്ചു. 


കേരള സർക്കാർ സിൽവർ ലൈൻ കടന്നുപോകുന്ന ജില്ലകളിൽ സാമൂഹ്യാഘാത പഠനത്തിനും ഭൂമി ഏറ്റെടുക്കുന്നതിനും വേണ്ടി ഉദ്യോഗസ്ഥർക്ക് സമയം ദീർഘിപ്പിച്ച് നൽകുകയും ബഹുമാനപ്പെട്ട കേരള ധനകാര്യ മന്ത്രി കേന്ദ്ര സർക്കാർ ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ വളരെ പ്രധാന പദ്ധതികളൊന്നും ആവശ്യപ്പെടാതെ സിൽവർ ലൈൻ പദ്ധതിക്ക്  മാത്രമായി  ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലുമാണ് സമര പോരാളികൾ സംഗമം സംഘടിപ്പിച്ചത്.



സംഗമം ലോഹ്യ വിചാർ വേദി സംസ്ഥാന വൈസ് പ്രസിഡണ്ടും ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM) കേരള കൺവീനറുമായ ശ്രീ. വിജയ രാഘവൻ ചേലിയ ഉത്ഘാടനം നിർവ്വഹിച്ചു.  ഒരു വ്യക്തിയെ പോലും പ്രയാസപ്പെടുത്തുന്ന വികസന പദ്ധതി വികസന പദ്ധതിയായി കണക്കാക്കാൻ കഴിയില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി പ്രവർത്തകനും ലോഹ്യാ വിചാർ വേദി പ്രവർത്തകനുമായ അഡ്വക്കറ്റ് വിനോദ് പയ്യട മുഖ്യപ്രഭാഷണം നടത്തി. ഭൂവിഭവങ്ങളുടെ ലഭ്യത ഇല്ലാതാക്കുന്ന ഒരു വികസനവും കേരളത്തെ പോലുള്ള പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിൽ പ്രാവർത്തികമല്ലെന്നും അത്തരം പ്രവൃത്തികൾ ഭാവി തലമുറയെ നാശത്തിന്റെ പടുകുഴിയിലാഴ്ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോരാളികളുടെ സംഗമത്തിന് ശ്രീ. ഉത്തമൻ മടപ്പള്ളി സ്വാഗതം പറഞ്ഞു. സതി ടീച്ചർ മടപ്പള്ളി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സമരസമിതി കോഴിക്കോട് ജില്ലാ കൺവീനർ ശ്രീ. വരപ്രത്ത് രാമചന്ദ്രൻ ,വടകര മണ്ഡലം കൺവീനർ ശ്രീ.ടി.സി.രാമചന്ദ്രൻ ,റിട്ടയേർഡ് ഡി.വൈ എസ്.പി.ശ്രീ.ഉണ്ണികൃഷ്ണൻ മടപ്പള്ളി, ശ്രീ.ഷുഹൈബ് കൈതാൽ അഴിയൂർ, അഡ്വക്കേറ്റ് അനിൽകുമാർ മടപ്പള്ളി , ശ്രീ. ശ്രീധരൻ മടപ്പള്ളി, രാജൻ തീർത്ഥം എന്നിവർ സംസാരിച്ചു. ചടങ്ങിന് ശ്രീമതി. ജിഷ സുനിൽ നന്ദി പ്രകാശിപ്പിച്ചു .

ഉത്ഘാടന ശേഷം നടന്ന സംഗമത്തിൽ കേരളത്തിൽ എത്രയും പെട്ടെന്ന് വന്ദേഭാരത് ട്രയിൻ സർവ്വീസ് ആരംഭിക്കണമെന്ന് പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.

Post a Comment

Previous Post Next Post