o ചീട്ടുകളി സംഘത്തെ പിടികൂടി*
Latest News


 

ചീട്ടുകളി സംഘത്തെ പിടികൂടി*

 *ചീട്ടുകളി സംഘത്തെ പിടികൂടി*



ചോമ്പാല : കുഞ്ഞിപ്പള്ളിയിലെ ലോഡ്ജിൽ വെച്ച് പണം വെച്ച് ചീട്ട് കളിക്കുകയായിരുന്ന പതിനൊന്നംഗ സംഘത്തെ ചോമ്പാല പോലീസ് പിടികൂടി.


കോടഞ്ചേരി സ്വദേശി അയൂബ് [51] , കല്ലാച്ചി സ്വദേശികളായ മുഹമ്മദ് ആസിഫ് [31], റഷീദ് [41] , വിജേഷ് [35] , സാജിദ് [35] , റോഷിൻ [28] , വടകര ബീച്ച് സ്വദേശി അറാഫിത്ത് [46] , കോടിയേരി സ്വദേശി രമിത്ത് [31] , ഇരിങ്ങണ്ണൂർ സ്വദേശികളായ അബ്ദുള്ള [51] , പ്രസാദ് [41] , ജാതിയേരി സ്വദേശി ഷംസീർ [34] എന്നിവരെയാണ് കഴിഞ്ഞ ദിവസം ചോമ്പാല പോലീസ് എസ് ഐ അനിൽ കുമാർ ,എസ് എച്ച് ഒ മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുഞ്ഞിപ്പള്ളി ടൗണിലെ  ലോഡ്ജിൽ നിന്നും പിടികൂടിയത്.

ചീട്ടുകളി സംഘത്തിന്റെ കയ്യിൽ നിന്നും ഒരു ലക്ഷത്തി ഒമ്പതിനായിരത്തി എഴുന്നൂറ്റൻപത് രൂപയും പോലീസ് പിടിച്ചെടുത്തു.


പോലീസുകാരായ സാദിഖ്, ഷിജു, ജിജിൻ കൃഷ്ണ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post