*എസ് ടി യു മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം* *ചെയ്തു*
പുതുച്ചേരി സംസ്ഥാന സ്വതന്ത്ര തൊഴിലാളി യൂണിയൻ(എസ് ടി യു) മെമ്പർഷിപ്പ് ക്യാമ്പയിൻ എസ് ടി യു ദേശീയ പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണിക്കുളം മാഹിയിൽ വെച്ച്ഉദ്ഘാടന കർമ്മം നിർവഹിച്ചു .
മാഹി ജില്ല സ്വതന്ത്ര തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ്
പി റഫീക്കിന് നൽകി കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്.
2022 ഡിസംബർ 31ന് ഉള്ളിൽ പോണ്ടിച്ചേരി ഉൾപ്പെടെയുള്ള മുഴുവൻ സംസ്ഥാനങ്ങളിലെയും മെമ്പർഷിപ്പ് വിതരണം പൂർത്തീകരിക്കണമെന്ന് ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം പറഞ്ഞു. പുതുച്ചേരി സംസ്ഥാനത്തെ മെമ്പർഷിപ്പ് വിതരണം എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് വിവിധ യൂണിറ്റുകൾ ഉൾപ്പെടെയുള്ള കമ്മിറ്റികൾ നിലവിൽ വരുമെന്ന് എസ് ടി യു സംസ്ഥാന പ്രസിഡണ്ടും ദേശീയ വൈസ് പ്രസിഡണ്ടുമായ പി യൂസഫ് പറഞ്ഞു.

Post a Comment