o ചോമ്പാല ഉപജില്ല കലോത്സവം; തുണിസഞ്ചികൾ കൈമാറി
Latest News


 

ചോമ്പാല ഉപജില്ല കലോത്സവം; തുണിസഞ്ചികൾ കൈമാറി

 *ചോമ്പാല ഉപജില്ല കലോത്സവം;  തുണിസഞ്ചികൾ കൈമാറി*



അഴിയൂർ: നവംബർ 17 മുതൽ അഴിയൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ചോമ്പാല ഉപജില്ല കലോത്സവം രജിസ്ട്രേഷൻ സബ് കമ്മറ്റിക്ക് ആവശ്യമായ തുണി സഞ്ചികൾ ക്യാരി ഫ്രഷ് ഹൈപ്പർ മാർക്കറ്റ് മാനേജർ അജ്നാസ് വി കെ, യൂണിറ്റ് ഇൻചാർജ് അൻസാർ നമ്പോടൻ കുനി എന്നിവർ ചേർന്ന് കൈമാറി. രജിസ്ട്രേഷൻ കമ്മറ്റി ചെയർമാൻ സാലിം പുനത്തിൽ, കൺവീനർ സാജിദ് മാസ്റ്റർ, മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ, അബ്ദുൽ ബാസിത് മാസ്റ്റർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കലോത്സവത്തിൽ പങ്കെടുക്കുന്ന മുഴുവൻ സ്കൂളുകൾക്കും ഉള്ള രജിസ്ട്രേഷൻ ആവശ്യങ്ങൾക്കുള്ള തുണിസഞ്ചികളാണ് ഹൈപ്പർ മാർക്കറ്റ് ഉടമകൾ സ്പോൺസർ ചെയ്തത്. രജിസ്ട്രേഷൻ കമ്മറ്റി വളണ്ടിയർ സൽമാൻ പി പി സംബന്ധിച്ചു.

Post a Comment

Previous Post Next Post