o കാടിന്റെ നിറങ്ങൾ വനയാത്രാ പുസ്തകം വിവിധ സ്കൂളുകളിലെ ലൈബ്രറികളിലേക്ക് കൈമാറി
Latest News


 

കാടിന്റെ നിറങ്ങൾ വനയാത്രാ പുസ്തകം വിവിധ സ്കൂളുകളിലെ ലൈബ്രറികളിലേക്ക് കൈമാറി

 

കാടിന്റെ നിറങ്ങൾ വനയാത്രാ പുസ്തകം വിവിധ സ്കൂളുകളിലെ ലൈബ്രറികളിലേക്ക് കൈമാറി



*ശിശുദിനത്തിൽ അസീസ് മാഹിയുടെ "കാടിന്റെ നിറങ്ങൾ" വനയാത്രകൾ എന്ന പുസ്തകം വിവിധ സ്കൂളുകളിലെ ലൈബ്രറികളിലേക്ക് കൈമാറി.*


*മാഹി :*അസീസ്  മാഹിയുടെ"കാടിന്റെ നിറങ്ങൾ"  പുസ്തകം മാഹി ജി എൽ പി സ്കൂൾ പാറക്കലിലുo, മാഹി ഫ്രഞ്ച് സ്കൂളിലും, ചെറുകല്ലായി സ്നേഹ സദൻ സ്കൂളിലും കൈമാറി.*


*സ്നേഹ സദനിൽ ബ്ലഡ് ഡോണേഴ്സ് കേരള എയ്ഞ്ചൽസ് വിങ്ങ് കണ്ണൂർ ജില്ലാ രക്ഷാധികാരയും മാഹി എസ് ഐ യുമായ ശ്രീമതി റീനാ വർഗ്ഗീസ് പുസ്തകവും മധുരവും കുട്ടികൾക്ക് കൈമാറി. ശ്രീമതി :സോണിയ ടീച്ചർ, ശ്രീമതി : ഗീത, ബി ഡി കെ അംഗങ്ങളായ ശ്രീ :പി പി റിയാസ്, ശ്രീ :നിഖിൽ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു .


ഗവ: എൽ പി സ്കൂൾ പാറക്കലിൽ നടന്ന പരിപാടയിൽ പി ടി എ പ്രസിഡന്റ് ശ്രീ : ബൈജു പൂഴിയിൽ അദ്ധ്യക്ഷത വഹിച്ചു.  പ്രധാന അധ്യാപിക ശ്രീമതി റീന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീ :നിഖിൽ രവീന്ദ്രൻ കുട്ടികൾക്ക് പുസ്തകം കൈമാറി, ശ്രീ പി പി റിയാസ് ആശംസകൾ അർപ്പിച്ചു, ശ്രീമതി. സ്വപ്ന, ശ്രീമതി. നിഷിത  , ശ്രീമതി ഷിജി ജോസ്  എന്നീ അധ്യാപികമാർ

സന്നിഹിതരായിരുന്നു...


മാഹി ഫ്രഞ്ച് സ്കൂളിൽ ശ്രീ : പി പി റിയാസ് പ്രധാന അധ്യാപിക ശ്രീമതി അണിമ പവിത്രന് പുസ്തകം കൈമാറി, ശ്രീ :നിഖിൽ രവീന്ദ്രനും ശ്രീമതി. രേഖ , ശ്രീമതി. വിജയി വി, ശ്രീമതി. സിന്ധു  എന്നീ അധ്യാപികമാരും പങ്കെടുത്തു. പുസ്തകങ്ങൾ നൽകിയ പ്രവാസി മലയാളി ശ്രീ ലിലാർ മഞ്ചക്കലിന് ബി ഡി കെ തലശ്ശേരി നന്ദി അറിയിച്ചു.*

Post a Comment

Previous Post Next Post