*നീർത്തട നടത്തം സംഘടിപ്പിച്ചു*
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ മണ്ണിന്റെയും ജൈവസമ്പത്തിന്റെയും ജലത്തിന്റെയും തനിമയും ഗുണവും വേണ്ട വിധം വികസനങ്ങളിൽ അടിസ്ഥാനപരമായ മാറ്റം വരാൻ ലക്ഷ്യമിട്ടുള്ള നീരുറവ് പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച കളത്തിൽ താഴെ നീർത്തട കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ് 6 ലെ കൈവയൽ കടവിൽ തോടിൽ നിന്നും ആരംഭിച്ച നീർത്തട നടത്തം
പരിപാടി ഗ്രാമ പഞ്ചായത്ത്
ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹീം പുഴക്കൽ പറമ്പത്ത് ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം അധ്യക്ഷത വഹിച്ചു.എം ജി എൻ ആർ ഇ ജി എസ് ഓവർസിയർ രഞ്ജിത്ത് കുമാർ പദ്ധതി വിശദീകരണം നടത്തി.വാർഡ് മെമ്പർ സി എം സജീവൻ, ശ്രീജേഷ് കുമാർ,കടവിൽ അബൂബക്കർ എന്നിവർ സംസാരിച്ചു.

Post a Comment