o NHM ജീവനക്കാരുടെ പ്രതിഷേധ സമരം പതിമൂന്നാം ദിവസം പിന്നിടുന്നു
Latest News


 

NHM ജീവനക്കാരുടെ പ്രതിഷേധ സമരം പതിമൂന്നാം ദിവസം പിന്നിടുന്നു

 NHM ജീവനക്കാരുടെ  പ്രതിഷേധ സമരം പതിമൂന്നാം ദിവസം പിന്നിടുന്നു



10 വർഷം സർവ്വീസ് പൂർത്തികരിച്ച NHM ജീവനക്കാരെ സ്ഥിരപ്പെടുത്തുക , 

 സർക്കാർ വാഗ്ദാനം നൽകിയ 10,000 രൂപ ശമ്പള വർദ്ധന ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പുതുച്ചേരിയിൽ ലക്ഷ്മണസ്വാമി  നേതൃത്യം നൽകുന്ന സെൻട്രൽ ഫെഡറേഷന്റെ നേതൃത്വത്തിൽ NHM ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് 13 ദിവസം പിന്നിട്ടു.  സമരത്തിന് പൂർണ്ണ പിന്തുണ നൽകി കൊണ്ട് മാഹിയിൽ .

 ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ എൻ എച്ച് എം ജീവനക്കാർ മാഹി ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയരക്ടരുടെ കാര്യാലയത്തിനു മുൻപിലും കഴിഞ്ഞ 13 ദിവസമായി പ്രതിഷേധ സമരം തുടരുകയാണ്. ഇന്നത്തെ പ്രതിഷേധ ധർണ്ണ   ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി  കെ.എം പവിത്രൻ ഉൽഘാടനം ചെയ്തു  ചെയ്തു, NHM മാഹി യൂനിറ്റ് പ്രസിഡന്റ് രാമകൃഷ്ണൻ കരിയാട്,   രോഷിത്ത്,  എ. ജയന്തി ,  കെ.ലീന, എന്നീവർ സംസാരിച്ചു ,   ബിന്ദു കെ.വി,  രമാദേവി സി.എച്ച് ,  എന്നീവർ  സമരത്തിന് നേതൃത്യം നൽകി

Post a Comment

Previous Post Next Post