മാഹി ഇന്ദിരാഗാന്ധി പോളിടെക്നിക്ക് വിദ്യാർത്ഥികളെ തേനീച്ച കുത്തി പരിക്കേൽപ്പിച്ചു
മാഹി ഇന്ദിരാഗാന്ധി പോളിടെക്നിക്ക് വിദ്യാർത്ഥികളെ തേനീച്ച കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ നൂറോളം കുട്ടികളെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.പോളി വിദ്യാർത്ഥികളെ തേനീച്ച കുത്തിയ സംഭവം സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം ബി ജെ പി.
ഇന്ദിരാ ഗാന്ധി പോളിടെക്നിക്കിലെ വിദ്യാർത്ഥികളെ ഇന്ന് വൈകുന്നേരം (15/11/2022) തേനീച്ച കൂട്ടം ആക്രമിക്കുകയും നിരവധി വിദ്യാർത്ഥികൾ palloor ജി എച്ചിലും മാഹിയിലും തലശ്ശേരിയിലും ചികിത്സനേടുകയുണ്ടായി. ആറോളം വിദ്യാർത്ഥികൾക്ക് തലകറക്കവും ശർദ്ധിയും അനുഭവപ്പെട്ടു.
വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ തുടരണമെന്നും ആസ്വസ്ഥതകളുണ്ടെങ്കിൽ ആശുപത്രിയിൽ എത്തണമെന്നും സി എം ഒ ഇസഹാക് ഡോക്ടർ പറഞ്ഞു.
വിവരമറിഞ്ഞയുടൻ ബി ജെ പി നേതാക്കൾ ആശുപത്രിയിലെത്തുകയും ഡിഡി പവിത്രൻ ഡോക്ടറെ വിവരമറിയിക്കുകയും ഉടനെ കൂടുതൽ ഡോക്ടർമാരെ ആശുപത്രിയിലെത്തിക്കാനുള്ള ഏർപ്പാട് ചെയ്യുകയും ചെയ്തു.
അമ്പതോളം വിദ്യാർത്ഥികൾ പള്ളൂർ ജി എച്ചിൽ ചികിത്സ തേടി.

Post a Comment