ചെറിയ കണ്ടുപിടുത്തങ്ങളുമായി വലിയ ലോകത്തേക്ക് കാലെടുത്ത് വെച്ച് കൊച്ചു ശാസ്ത്രജ്ഞർ
മാഹി മേഖല ശാസ്ത്രേ മേള 2022-23
ഒരു പിടി കണ്ടുപിടുത്തങ്ങളുമായാണ് കൊച്ചുശാസ്ത്രജ്ഞർ ഇറങ്ങിയത്.
സോളാറിലോടുന്ന വാഹനങ്ങൾ മുതൽ ആകാശത്തിലേക്ക് കുതിച്ചുയരുന്ന റോക്കറ്റ് വരെ ശാസ്ത്രേ മേളയിൽ നിറഞ്ഞു നിന്നു
*ഓട്ടോ സ്റ്റെബ് ലൈസിങ്ങ് ബെഡ് ടെക്നോളജിയുമായി മാഹിയുടെ കൊച്ചു ശാസ്ത്രജ്ഞൻ അജ്മൽ*
മാഹി: മാഹി മേഖല ശാസ്ത്ര മേളയിൽ പുത്തൻ കണ്ടുപിടിത്തവുമായി മഞ്ചക്കലിലെ അജ്മൽ വീണ്ടുമെത്തി.
ഇത്തവണ ഓട്ടോ സ്റ്റെബ് ലൈസിങ്ങ് ബെഡ് ടെക്നോളജി ആംബുലൻസുമായാണ് വന്നത്.
വാഹനം മറിഞ്ഞാലും 360 ഡിഗ്രിയിൽ കറങ്ങി സ്റ്റബ്ലൈസ് ഓട്ടോമാറ്റിക്ക് സംവിധാനമാണ് ഇതിൽ ഒരുക്കിയത്.
വാഹനം മറിഞ്ഞാലും മോട്ടോറിൽ വർക്ക് ചെയ്യുന്ന ഈ ബെഡിൽ കിടന്ന് യാത്ര ചെയ്യുന്ന രോഗികൾ ചെരിയുകയോ വീഴുകയോ ചെയ്യില്ല.
കുറച്ച് കാലമായി ആംബുലൻസ് വാഹനങ്ങളടക്കം അപകടത്തിൽപ്പെടുകയും, രോഗിക്കും, ഡ്രൈവർക്കും ജീവഹാനി പോലും സംഭവിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സുരക്ഷ ഒരുക്കി കൊണ്ടുള്ള വാഹനം തയ്യാറാക്കിയതെന്ന് അജ് 2 ൽ പറഞ്ഞു.
പന്തക്കൽ ഐ കെ കുമാരൻ മാസ്റ്റർ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ളസ് ടൂ വിദ്യാർത്ഥിയാണ് അജ്മൽ
ഇതിന് മുമ്പ് സൈക്കിൾ ബൈക്കാക്കി മാറ്റിയും അജ്മൽ തന്റെ കഴിവ് തെളിയിച്ചിരുന്നു.
ഇന്റലിജൻസ് സിഗ്നൽ സിസ്റ്റവുമായി സാവന്ത് എസ് ജോയ്*
മാഹി : സീബ്രാ ലൈനിൽ കൂടി റോഡ് മുറിച്ച് കടക്കുമ്പോൾ ഉണ്ടാവുന്ന അപകടങ്ങൾ ഒഴിവാക്കാനുള്ള ആശയവുമായാണ് ഐ കെ കുമാരൻ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പള്സ് ടു ബയോളജി വിദ്യാർത്ഥി സാവന്ത് എസ് ജോയ് ഇത്തവണ ശാസ്ത്ര മേളയ്ക്കെത്തിയത്
റോഡിന് കുറുകെ ഓട്ടോമാറ്റിക്ക് ഗേറ്റ് സംവിധാനമൊരുക്കി കാൽനടയാത്രക്കാർ സീബ്രാ ലൈൻ കടക്കാനൊരുങ്ങുമ്പോൾ സെൻസർ വഴി ബോർഡിലേക്ക് നിർദ്ദേശം നല്കി വാഹനങ്ങൾക്ക് സിഗ്നൽ നല്കി റോഡിന് കുറുകെ ഉയർന്നു വരുന്ന ഗേറ്റിനാൽ തടയുന്ന സംവിധാനമാണിത്.
വാഹനങ്ങൾ ഓടാൻ തുടങ്ങുന്നതിന് മുമ്പ് ഇതേ സംവിധാനമുപയോഗിച്ച് സിഗ്നൽ നൽകി കാൽനടയാത്രക്കാരെയും ഗേറ്റ് വെച്ച് തടയുന്നു.
ഈ സംവിധാനമുപയോഗിച്ച്സീബ്രാ ലൈൻ കടക്കുന്നവർക്കുണ്ടാവുന്ന അപകടങ്ങൾ പൂർണ്ണമായും ഒഴിവാക്കാമെന്ന് സായന്ത് അവകാശപ്പെടുന്നു.
വാനോളമുയർന്ന കണ്ടുപിടുത്തം
വി എൻ പുരുഷോത്തമൻ സ്ക്കൂളിലെ വിദ്യാർത്ഥികളായ ഷാരോണും , ശ്രീദീപിന്റെയും കണ്ടുപിടിത്തം ആകാശത്തോളമുയർന്നു. പി വി സി പൈപ്പിൽ പൊട്ടാസ്യം നൈട്രേറ്റും ഷുഗറും മിക്സ് ചെയ്ത പൗഡർ നിറച്ച് നിർമ്മിച്ച
അവരുടെ റോക്കറ്റ് സ്വിച്ച് ഓൺ ചെയ്തപ്പൊ ആകാശത്തേക്ക് പറന്നുയർന്നു.
ഐ കെ കുമാരൻ ഹയർ സെക്കണ്ടറി സ്ക്കൂളിലെ 10-ാം ക്ളാസ് വിദ്യാർത്ഥി സൽപ്രിയൻ മലയോര മേഖലയിലെ ഉരുൾപൊട്ടൽ മുൻ കൂട്ടി അറിയിക്കുവാനുള്ള സംവിധാനവുമായാണ് രംഗത്തെത്തിയത്.
നദിയിൽ നിന്നും കടലിൽ നിന്നും മാലിന്യം ശേഖരിച്ച് മാലിന്യമുക്തമാക്കുന്ന പദ്ധതിയുമായാണ് കസ്തൂർബാ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയുടെ രംഗപ്രവേശം
മദ്യപിച്ച് വാഹനേമോടിക്കുന്നവർക്ക് ലോക്കിടുവാനായി വി എൻ പി സ്ക്കൂളിലെ പ്ളസ് 2 വിദ്യാർത്ഥി ശ്രീദീപ് വികസിപ്പിച്ച ആൽക്കഹോൾ സെൻസറിങ്ങ് അലർട്ട് എൻജിൻ ലോക്ക് സിസ്റ്റം വേറിട്ട ഒരു കണ്ടുപിടുത്തമായി
മാഹി പാറക്കൽ ജി എൽ പി സ്ക്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാത്ഥി ഒരുക്കിയ സോളാറിൽ നിന്നുള്ള വൈദ്യുതി ഉപയോഗവും, സോളാർ വാഹനവും മികച്ചു നിന്നു









Post a Comment