o ലഹരിക്കെതിരെ മയ്യഴിയിൽ പ്രതിരോധ ശൃംഗല തീർത്തു
Latest News


 

ലഹരിക്കെതിരെ മയ്യഴിയിൽ പ്രതിരോധ ശൃംഗല തീർത്തു

 ലഹരിക്കെതിരെ മയ്യഴിയിൽ പ്രതിരോധ ശൃംഗല തീർത്തു



മാഹി : ലഹരി ഉപഭോഗത്തിനും വിപണനത്തിനുമെതിരെ നാടിൻ്റെ മന:സ്സാക്ഷി ഉണർത്താൻ ശിശുദിനമായ ഇന്ന് കാലത്ത് 10.30 ന് പ്രതിരോധ ശൃംഗല തീർക്കുന്നു. മയ്യഴിയുടെ തെക്കൻ അതിർത്തിയായ പൂഴിത്തല തൊട്ട് ,വടക്കൻ അതിർത്തിയായ മാക്കുനി വരെ പ്രതിരോധ ശൃംഗലയൊരുക്കി. മയ്യഴി മേഖലയിലെ മുഴുവൻ രാഷ്ട്രീയ- സാംസ്ക്കാരിക - സേവന സംഘടനകൾ, മുഴുവൻ സർക്കാർ/സ്വകാര്യ വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, യു.പി.തലം തൊട്ടുള്ള വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ ശൃംഗല യിൽ കണ്ണികളായി..സ്റ്റാച്യു സ്ക്വയറിൽ ഉദ്ഘാടന ചടങ്ങ് നടന്നു.രമേശ് പറമ്പത്ത് എം.എൽ.എ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ, ആരോഗ്യ വകുപ്പ് ഡെ'.ഡയറക്ടർ ഡോ: കെ.വി.പവിത്രൻ എന്നിവർ പങ്കെടുത്തു. മുഴുവൻ പേരും ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു. മിക്കയിടങ്ങളിലും മനുഷ്യചങ്ങല മനുഷ്യമതിലായി മാറി.





Post a Comment

Previous Post Next Post