o ചരിത്ര വിജയം കുറിച്ചു മാഹി ഫുട്ബാൾ ടീം
Latest News


 

ചരിത്ര വിജയം കുറിച്ചു മാഹി ഫുട്ബാൾ ടീം

 *ചരിത്ര  വിജയം  കുറിച്ചു  മാഹി  ഫുട്ബാൾ  ടീം* 




മാഹി :പുതുച്ചേരി സംസ്ഥാന  സ്കൂൾ  ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ  തുടർച്ചയായ  3-ാംതവണയും  മാഹി  ചാമ്പ്യൻ മാരായി.


  പന്തക്കൽ  ഐ  കെ  കുമാരൻ  ഹയർ സെക്കണ്ടറി  സ്കൂളിൽ  വച്ച്  നടന്ന  ടൂർണമെന്റിൽ  അപരാജിത  കുതിപ്പ്  നടത്തിയ  മാഹി  ടീം   ഫൈനലിൽ   സോൺ  2 പുതുച്ചേരിയെ  എതിരില്ലാത്ത  ഒരു  ഗോളീനു  തകർത്താണ്  ഹാട്രിക് കിരീടത്തിനു  

മുത്തമിട്ടത് . 



മാഹിക്ക് വേണ്ടി  അഖിനേഷ്  ഗോൾ   സ്കോർ  ചെയ്തു .


ടീമിന്റെ  മുഖ്യ പരിശീലകൻ  സലീം,സഹ  പരിശീലകൻ  ശരൺ  മോഹൻ ,  മാനേജർ  ഷാജി  കെപി  എന്നിവരാണ് ടീമിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്.


ടീമംഗങ്ങളെയും പരിശീലകന്മാരെയും മാഹി എം എൽ എ രമേഷ് പറമ്പത്ത്, റീജീണ്യൽ അഡ്നിമിനിസ്ട്രേറ്റർ ശിവ് രാജ് മീണ എന്നിവർ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post