ദേശ ശബ്ദം പുസ്തക പ്രകാശനകർമ്മം
ദേശശബ്ദം പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ 7 പുസ്തകങ്ങളുടെ പ്രകാശനകർമ്മം 2022 നവം. 13 ഞായറാഴ്ച ഉച്ചയ്ക്ക് 2ന് ശ്രീ ന നാരായണ ബി എഡ് കോളേജ് ഹാളിൽ വെച്ച് നടന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു
. ദേശശബ്ദം പ്രസിദ്ധീകരിക്കുന്ന 8 പുസ്തകങ്ങളിൽ 7 പുസ്തകങ്ങളുടെ പ്രകാശനകർമ്മം പ്രശസ്ത ഗാനരചയിതാവ് ഇ.വി. വത്സൻ മാസ്റ്റർ നിർവ്വഹിച്ചു
മാഹി റിട്ടയേർഡ് മുൻസിപ്പൽ കമ്മീഷണർ അടിയേരി ഗംഗാധരൻ മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ കെ.എസ്. ജയമോഹൻ, വി.പി. പ്രമോദ്, സുലോചന മാഹി, ഹരികുമാർ കെ.പി. എന്നിവരെ ആദരിച്ചു
മഹിജ തോട്ടത്തിൽ സ്വാഗതവും, അജിത കൃഷ്ണ മുക്കാളി അധ്യക്ഷതയും വഹിച്ചു.
ഭരതൻ വി വി , അശോക് കുമാർ ,ചാലക്കര പുരുഷു, സുനിൽ ബോസ്, അഡ്വ. സന്തോഷ് എ എം , ഫൈസൽ സറീനാസ് ,സുനിൽ കുമാർ എടേരിങ്കൽ, ജലാലുദ്ദീൻ തൈക്കണ്ടി, സജിത്ത് ബാബു ചോമ്പാല എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
തിലോത്തമ മഠത്തിൽ കളത്തിൽ നന്ദി പ്രകാശിപ്പിച്ചു.









Post a Comment