സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.-
ഐ.എം.എ തലശേരി, ഹെഡ് & ഹീ ൽ ക്ലീനിക്ക്, കണ്ണൂർ മെഡിക്കൽ കോളേജ്, മിഴി കണ്ണാശുപത്രി, എന്നിവർ സംയുക്തമായി തലശ്ശേരി നഗരസഭയിലെ അഞ്ച് വാർഡുകളുമായി ചേർന്ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു നടന്ന ക്യാമ്പ് തലശ്ശേരി AടP നിധിൻ രാജ് IPS. ഉത്ഘാടനം നിർവഹിച്ചു. .തലശേരി 1 MA പ്രസിഡണ്ട്. ഡോ.. ജയകൃഷണൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ.കെ.എം.ജമുനാ റാണി ടീച്ചർ മുഖ്യാതിഥിയായി. സ്ഥിരം സമിതി ചെയർമാൻമാരായ. രേഷ്മ .എൻ . ,ടി.സി. അബ്ദുൾ ഖിലാബ്, കൗൺസിലർമാരായ - പ്രീത പ്രദീപ്, അജേഷ് - എൻ. എന്നിവർ സംസാരിച്ചു. 1 MA സി ക്രട്ടറി ഡോ.നദിം അബൂട്ടി സ്വാഗതവും ക്യാമ്പ് കോർഡിനേറ്റർ പ്രേമാനന്ദ് പുന്നോൽ നന്ദിയും പറഞ്ഞു. ക്യാമ്പിൽ ഏകദേശം 400 ഓളം പേർ പങ്കെടുത്തു .ഒരുപാട് ജീവിത ശൈലി രോഗങ്ങളെ ബാധിക്കുന്ന വില കൂടിയടെസ്റ്റുകളും. ,മരുന്നുകളും ക്യാമ്പിൽ സൗജന്യമായി വിതരണം ചെയ്തു.

Post a Comment