*മാഹി മണ്ടോള ക്ഷേത്രത്തിലെ മോഷണം*
*ഡ്വാഗ് സ്ക്വാഡും, വിരലടയാള വിദഗ്ദരും ക്ഷേത്രത്തിൽ പരിശോധന നടത്തി*
മാഹി: ഇന്നലെ രാത്രി മോഷണം നടന്ന
മാഹി ചൂടിക്കോട്ട മണ്ടോള ക്ഷേത്രത്തിൽ കണ്ണൂരിൽ നിന്നെത്തിയ ഡ്വാഗ് സ്ക്വാഡും, വിരലടയാള വിദഗ്ദരും പരിശോധന നടത്തി.
ഇന്നുച്ചയോടെയാണ് ഡ്വാഗ് സ്ക്വാഡ് സ്ഥലത്തെത്തിയത്.
ക്ഷേത്രത്തിൽ സി സി ക്യാമറയുടെ മോണിറ്റർ സൂക്ഷിച്ച മുറിയിൽ നിന്നും മണം പിടിച്ച പോലീസ് നായ ക്ഷേത്ര പറമ്പിൽ ചുറ്റിത്തിരിഞ്ഞ ശേഷം കോവുക്കൽ റോഡിലൂടെ കിഴക്ക് ഭാഗത്തേക്ക് നീങ്ങി നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടിലേക്ക് ഓടിക്കയറി.
തുടർന്ന് മാഹി സി ഐ ശേഖറിന്റെ നേതൃത്വത്തിൽ മാഹി സബ് ഇൻസ്പെക്ടർ റീന ഡേവിഡ് അടങ്ങിയ സംഘം വീട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളികളടക്കമുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
ഉച്ചയോടെ തന്നെ വിരലടയാള വിദഗ്ദരും ക്ഷേത്രത്തിലെത്തി തെളിവുകൾ ശേഖരിച്ചു.
മോഷ്ടാവ് ക്ഷേത്ര ഭണ്ഡാരം തകർത്ത് പണമപഹരിച്ച ശേഷം ക്ഷേത്ര ഓഫീസിൽ കയറി സി സി ക്യാമറ നശിപ്പിക്കുകയും
സി സി ക്യാമറയുടെ മോണിറ്ററും, ഡി വി ആറും കൊണ്ടു പോവുകയും ചെയ്തിരുന്നു.
മാഹി പോലീസ് എ എസ് ഐ പ്രസാദ്, എ എസ് ഐ സരോഷ്, ക്രൈം സ്ക്വാഡ് എ എസ് ഐ കിഷോർ, സി എച്ച് ശ്രീജേഷ്
എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു
Post a Comment