ബോട്ടിൽ ബൂത്ത് മാലിന്യനിക്ഷേപ കേന്ദ്രമായി.
മാലിന്യങ്ങൾ റോഡിലും
തെരുവ് നായ്ക്കൾ വിലസുന്നു
ന്യൂമാഹി : ന്യൂമാഹി പഞ്ചായത്തിലെ പഴയ ആറാം വാർഡിൽ സ്പിന്നിംഗ് റോഡിലേക്ക് പ്രവേശിക്കുന്നതിന്റെ ഇടതു ഭാഗത്ത് ഉള്ള ബോട്ടിൽ ബൂത്തിന് സമീപം പ്ലാസ്റ്റിക്ക് മാലിന്യം റോഡിലും പരിസരങ്ങളിലും ചിതറി കിടക്കുകയാണ്. തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറുകയാണ് മിക്ക ബോട്ടിൽ ബൂത്തുകളുടേയും പരിസരം. റോഡിൽ മാലിന്യം ചിതറി കിടക്കുന്ന കാരണം പരിസര വാസികളും അത് വഴി പോകുന്ന പൊതു ജനങ്ങളും ദുരിതമനുഭവിക്കുകയാണ്.
.
പഞ്ചായത്ത് അധികൃതർ ഈ ദുരവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കാണണമെന്ന് നാടുകാർ ആവശ്യപ്പെടുന്നു.
Post a Comment