o 40ദിവസത്തെ മണ്ഡല മഹോത്സവത്തിന് തുടക്കമായി
Latest News


 

40ദിവസത്തെ മണ്ഡല മഹോത്സവത്തിന് തുടക്കമായി

 

41 -ദിവസത്തെ മണ്ഡല മഹോത്സവത്തിന് തുടക്കമായി



ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ 41 -ദിവസത്തെ മണ്ഡല മഹോത്സവത്തിന് തുടക്കമായി. ശിവഗിരി മഠം 

സ്വാമി  പ്രബോധ തീർത്ഥ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ക്ഷേത്ര പ്രസിഡന്റ് ടി പി ബാലൻ വിശിഷ്ടവ്യക്തിയെ ആദരിച്ചു. ക്ഷേത്ര മേൽശാന്തി മാടമന ഈശ്വര നമ്പൂതിരി അനുഗ്രഹിഭാഷണവും ,ക്ഷേത്ര വായനശാല പ്രസിഡന്റ് സി വി രാജൻ പെരിങ്ങാടി ആശംസ നേരുന്നു. ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ സ്വാഗതവും ക്ഷേത്ര വൈസ് പ്രസിഡണ്ട് ഒ വി ജയൻ നന്ദിയും പറഞ്ഞു.  മണ്ഡലം മഹോത്സവത്തോട് അനുബന്ധിച്ച് പ്രഭാഷണം, ഭക്തിഗാനമേള, തിരുവാതിര, ഭജന, നൃത്താര്‍ച്ചന, ശ്രീധർമ്മശാസ്താ  അഷ്ടോത്തര ശതനാമർച്ചനഎന്നിവ ഉണ്ടാകും ഡിസംബർ 26 മണ്ഡലവിളക്കോട് കൂടി ക്ഷേത്രത്തിലെ മണ്ഡലം മഹോത്സവം സമാപിക്കും.

Post a Comment

Previous Post Next Post