ലഹരി വിരുദ്ധ റാലി നടത്തി
മാഹി: ചെമ്പ്ര ഗവ: എൽ.പി.സ്കൂൾ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ ചെമ്പ്ര ഗ്രാമത്തിൽ ലഹരി വിരുദ്ധ റാലി നടത്തി.പ്രധാനാദ്ധ്യാപിക പുഷ്പ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. എ.കെ.രൂപേഷ് അദ്ധ്യക്ഷത വഹിച്ചു. എ.കെ.സുരേശൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിഖിത ഫർണാണ്ടസ്, ദി നിഷ, പി.പി.മിനി, ശ്യാമിലി പുരുഷോത്തമൻ നേതൃത്വം നൽകി.
ചിത്രവിവരണം: ലഹരിവിരുദ്ധ റാലി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു
Post a Comment