*കുട്ടികള്‍ ലഹരിക്കടിമപ്പെടുന്നതില്‍ രക്ഷിതാക്കളുടെ ശ്രദ്ധക്കുറവും പ്രധാന ഘടകം*
മാഹി ഃ കുട്ടികള്‍ ലഹരിക്കടിമപ്പെടുന്നതില്‍ രക്ഷിതാക്കളുടെ ശ്രദ്ധക്കുറവും ഒരു പ്രധാന ഘടകമാണെന്ന് മാഹി ഗവഃ എല്‍ പി സ്കൂളില്‍ രക്ഷാകര്‍ത്താക്കള്‍ക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്ത ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും കേരളസംസ്ഥാന മദ്യവര്‍ജ്ജനസമിതി സെക്രട്ടറിയുമായ സി വി രാജന്‍ പെരിങ്ങാടി അഭിപ്രായപ്പെട്ടു.
മാതാപിതാക്കള്‍ കുട്ടികളോട് കൂടുതല്‍ അടുത്തിടപഴകുകയും അവരുടെ മനസ്സിനോടൊപ്പം സഞ്ചരിക്കുകയും ചെയ്താല്‍ ലഹരിയിലേക്കുള്ള വഴിയില്‍ നിന്ന് നമ്മുടെ മക്കളെ പ്രാരംഭദിശയിലേ തടയിടാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഹെഡ് മിസ്ട്രസ്സ് ഇന്‍ ചാര്‍ജ് പി മേഘന അധ്യക്ഷം വഹിച്ചു. മദര്‍ പി ടി എ പ്രസിഡണ്ട് ജസീമ മുസ്തഫ ആശംസ ഭാഷണം നടത്തി . പി കെ സതീഷ് കുമാര്‍ സ്വാഗതവും എസ് എം സി പ്രസിഡണ്ട് അല്‍ അമീന്‍ നന്ദിയും പറഞ്ഞു. അധ്യാപികമാരായ സജിത ടി , ജീഷ്മ എം കെ എന്നിവര്‍ നേതൃത്വം വഹിച്ചു.
Post a Comment