*ശാസ്ത്ര ക്വിസിൽ വിജയികളായി*
മാഹി : മാഹി മേഖല 2022 - 23 ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന ശാസ്ത്ര ക്വിസിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്തക്കൽ ഐ കെ കുമാരൻ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ സായന്ത് എസ് ജോയ് , മുഹമ്മദ് അജ്മൽ എന്നിവടങ്ങിയ ടീം ഒന്നാം സ്ഥാനവും, മാഹി സി. ഇ ഭരതൻ ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഫാത്തിമ എസ് , സജിൻ സജു എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും, പള്ളൂർ വി എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്ക്കൂളിലെ അഭിഷേക് എസ് കൃഷ്ണ, ഷാരോൺ റെ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്ക്കൂൾ വിഭാഗത്തിൽ
ചാലക്കര സെന്റ് തെരേസാ സ്ക്കൂളിലെ അനുരാഗ് വിനീത് , സംഷിത സുധീഷ് എന്നിവർ ഒന്നാം സ്ഥാനവും, പള്ളൂർ കസ്തൂർബാ ഗാന്ധി ഹയർ സെക്കണ്ടറി സ്ക്കൂളിലെ അശ്വിക ജയരാജ്, തരുൺ ശശിധരൻ എന്നിവർ രണ്ടാം സ്ഥാനവും,
ചെമ്പ്ര ഹസൻ ഹാജി ഫൗണ്ടേഷൻ ഹൈസ്ക്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹെ സ്ക്കൂൾ വിഭാഗത്തിൽ 12 സ്കൂളുകളിൽ നിന്നായി 24 മത്സരാർത്ഥികളും
ഹയർ സെക്കന്ററി വിഭാഗത്തിൽ 5 സ്കൂളുകളിൽ നിന്നായി 10 മത്സരാർത്ഥികളും പങ്കെടുത്തു.
ക്വിസ് മാസ്റ്റർ രെന്തീവ് തോട്ടോളി വിധികർത്താവായി

Post a Comment