*മാഹി :69 മത് സഹകരണ വാരാഘോഷ സമ്മേളനം പുതുച്ചേരി മുഖ്യമന്ത്രി ശ്രീ . എൻ. രംഗസാമി ഉദ്ഘാടനം ചെയ്യും.*
മാഹി :നവംബർ 28 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് വത്സരാജ് സിൽവർ ജൂബിലി ഹാളിൽ വച്ചു നടക്കുന്ന 69-ാ മത് സഹകരണ വാരാഘോഷ സമ്മേളനം പുതുച്ചേരി മുഖ്യമന്ത്രി എൻ . രംഗസാമി ഉദ്ഘാടനം ചെയ്യും . മാഹി എം എൽ എ രമേഷ് പറമ്പത്ത് അധ്യക്ഷത വഹിക്കും .ചടങ്ങിൽ പുതുച്ചേരി - ഡൽഹി പ്രത്യേക പ്രതിനിധി മല്ലാടി കൃഷ്ണറാവു മുഖ്യതിഥിയാവും. ആഘോഷ കമ്മറ്റി ചെയർമാൻ ഇ. വത്സരാജ്, പുതുച്ചേരി ഡിസ്ട്രിക്റ്റ് കലക്ടർ വല്ലവൻ, റീജണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, രജിട്രാർ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റി യശ്വന്ത്യ്യ, ഡപ്യൂട്ടി ഡയറക്ടർ ഓഫ് കോപ്പറേറ്റീവ് ഡിപ്പാർട്മെന്റ്റ് മാഹി കുമാരസാമി എന്നിവർ ചടങ്ങിൽ സംബന്ധിക്കും. അഡ്വ. എ.പി. അശോകൻ റിപ്പോർട്ട് അവതരിപ്പിക്കും. പായറ്റ അരവിന്ദൻ സ്വാഗതവും കെ.മോഹനൻ നന്ദിയും പറയും.
ഔദ്യോഗികപരിപാടികൾക്ക് ശേഷം മാഹി സഹകരണ ബി.എഡ് കോളേജിലേയും, ഹയർ എഡുക്കേഷൻ കോളേജിലെയും , ആശ്രയ , മറ്റു സഹകരണ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളും ജീവനക്കാരും അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.

Post a Comment