o അനാഥത്വവും, മാറാരോഗങ്ങളും തളർത്തിയ ചെറുപ്പക്കാരൻ കരുണ തേടുന്നു
Latest News


 

അനാഥത്വവും, മാറാരോഗങ്ങളും തളർത്തിയ ചെറുപ്പക്കാരൻ കരുണ തേടുന്നു

 അനാഥത്വവും, മാറാരോഗങ്ങളും തളർത്തിയ ചെറുപ്പക്കാരൻ കരുണ തേടുന്നു.



തലശ്ശേരി: ഏത് നിമിഷവും ഇടിഞ്ഞ് പൊളിഞ്ഞ് വീഴുമെന്ന അവസ്ഥയിലുള്ള മൺകട്ട കൊണ്ട് നിർമ്മിച്ച വിള്ളലുകൾ വീണ വീട്ടിനുള്ളിലെ കൊച്ചുമുറിയിൽ വർഷങ്ങളായി എഴുന്നേറ്റ് നടക്കാൻ പോലുമാവാതെ ഒരു യുവാവ് ദുരിത ജീവിതം നയിക്കുന്നു.

ചെറുപ്രായത്തിലേ അപസ്മാരത്തിനും , ഞരമ്പ് രോഗത്തിനും അടിപ്പെട്ട് പോയ കൊമ്മൽ വയലിലെ പി.രാജേഷാ(46)ണ് മരുന്നിനോ ,ഭക്ഷണത്തിന് പോലുമോ ഗതിയില്ലാതെ, മുറിയിലെ ഏകാന്തതയിൽ പ്രതീക്ഷകളറ്റ് കഴിയുന്നത്.

സൈനികനായിരുന്ന അച്ഛൻ പത്മനാഭൻ , അമ്മ ഗർഭിണിയായിരിക്കുമ്പോഴാണ് മരണപ്പെട്ടത്. വിധവയായ അമ്മ രതിക്ക് ലഭിച്ചു വന്ന പെൻഷൻ കൊണ്ടാണ് ഇവരുടെ കുടുംബം കഴിഞ്ഞിരുന്നത്. ഒരു വർഷം മുമ്പ് അമ്മ കൂടി മരണപ്പെട്ടതോടെ ശയ്യാലംബനായ രാജേഷിൻ്റെ ജീവിതം തീർത്തും ഇരുൾ മൂടുകയായിരുന്നു. ആരോരുമില്ലാതെ കിടപ്പ് മുറിയിൽ തളർന്നു കിടക്കുന്ന ഈ ചെറുപ്പക്കാരന് ഇപ്പോൾ തുണയായുളളത് മൂത്തമ്മയുടെ മകളുടെ മകൻ പ്രശാന്തും, ഭാര്യയുമാണ്.ഇവർക്ക് രണ്ട് മക്കളുമുണ്ട്. മത്സ്യത്തൊഴിലാളിയായ ഇയാളും, ഭാര്യയും രോഗികളുമാണ്.നിർദ്ധനരായ ഇവർക്ക് നിത്യജീവിതം തന്നെ ദുരിതപൂർണ്ണമാണ്. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ: രഞ്ജിത്തിൻ്റെ ചികിത്സയിലാണ് രാജേഷ്. ഓരോ മാസവും മരുന്നിന് മാത്രം മൂവായിരം രൂപയോളം വേണ്ടിവരും.

റെയിലിന്നടുത്താണ് ഒരു തുണ്ട് സ്ഥലത്ത് ഇവരുടെ സ്ഥിതി ചെയ്യുന്നത്. ട്രെയിനുകൾ പോകുമ്പോൾ ജീർണ്ണിച്ച വീടിൻ്റെ കട്ടിലകളും ചുമരും ഇളകിയടർന്ന് വീഴുകയാണ്. രാത്രി കാലമായാൽ പലപ്പോഴും പാമ്പുകൾ വീട്ടിനകത്തേക്ക് ഇഴഞ്ഞ് വരുന്നതിനാൽ ഇവർക്ക് ഉറങ്ങാനുമാവുന്നില്ല' കൊറോണക്ക് ശേഷം രാജേഷ് മുറിയിൽ നിന്നും പുറത്ത് വന്നിട്ടില്ല. അനാഥത്വവും, മാറാരോഗവും നിത്യ ദുരിതത്തിലാഴ്ത്തിയ ഈ ചെറുപ്പക്കാരന് മതിയായ ചികിത്സയും ഭക്ഷണവും ലഭ്യമാക്കാനായാൽ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.




Post a Comment

Previous Post Next Post