ഹലിം കേറ്ററിങ്ങ് വാർഷികാഘോഷവും ആദര സമർപ്പണവും
ന്യൂമാഹി: പാചക വിദഗ്ദയും പാചകഗ്രന്ഥങ്ങളുടെ രചയിതാവും പുന്നോലിലെ ഹലീം കേറ്ററിങ്ങ് സർവ്വീസ് ഉടമയും ജീവകാരുണ്യ പ്രവർത്തകയുമായ കെ.പി. റസിയ ലത്തീഫിനെ സുഹൃദ് സംഘം ആദരിച്ചു. എട്ട് പാചകഗ്രന്ഥങ്ങളുടെ കർത്താവായ റസിയക്ക് കോഴിക്കോടും തിരുവനന്തപുരത്തും നടത്തിയ ഫുഡ് ഫെസ്റ്റിവലിൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഹലീം കേറ്ററിങ്ങിൻ്റെ പത്താം വാർഷികാഘോഷവും ആദര സമർപ്പണവും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു. വനിതാ പാചക ജീവനക്കാരെ അരുണാ വത്സരാജ് ആദരിച്ചു. കെ.പി.അൻവർ അധ്യക്ഷത വഹിച്ചു. ജെസി രാഗേഷ്, എം.പി. ഷക്കീല, നൗഫൽ ഫ്ളോറ, എൻ.വി.അജയകുമാർ, കെ.പി.അബ്ദുൾ ഗഫൂർ, ഫെമി എന്നിവർ പ്രസംഗിച്ചു.

Post a Comment