*ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിനു ദേശീയ തല അംഗീകാരം...*
മാഹി - ദേശീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ തല നാടോടി നൃത്ത മത്സരത്തിൽ 2021 - 2022 വർഷത്തിൽ ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂൾ ദേശീയ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കോവിഡു കാല പശ്ചാത്തലത്തിൽ
ഓൺലൈനായി സംഘടിപ്പിച്ച മത്സരത്തിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടി വിജയികളായിരുന്നു.
ജനസംഖ്യാ വിദ്യാഭ്യാസം പ്രമേയമാവുന്ന നാടോടി നൃത്തം ചിട്ടപ്പെടുത്തിയത് യുവ നർത്തകനായ വിനീഷ്. വി. മോനി ആണ്.
ഒമ്പതാം ക്ലാസ്സു വിദ്യാർഥിനികളായ അവന്തിക സന്തോഷ് , ദേവനന്ദ, ഇഷിക അനിത്, കൃഷ്ണപ്രിയ, സഹൃദ സജീവൻ, സൂര്യഗായത്രി എന്നിവരാണു നാടോടി നൃത്തമവതരിപ്പിച്ചത്. വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും പോണ്ടിച്ചേരിയിൽ വെച്ചു നടന്ന ചടങ്ങിൽ കുട്ടികൾ സ്വീകരിച്ചു.
സ്കൂൾ കലാ സാഹിത്യ വേദി കോർഡിനേറ്റർ മിനി തോമസ്സ് അവതരണത്തിനു നേതൃത്വം നല്കി.
ടി.എം. സജീവൻ ഛായഗ്രഹണം നിർവ്വഹിച്ചു.
പി.കെ. സത്യഭാമ, രക്ഷിതാക്കളായ ബിന്ദു സന്തോഷ് രെഗിന എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മാതൃ സമിതിയുടെ സഹകരണത്തോടെയാണ് കുട്ടികളെ കലാസാഹിത്യ വേദി മത്സരത്തിനൊരുക്കിയത്.
*

Post a Comment