*ദീക്ഷിതർ സംഗീതോത്സവം രാഗ മഴയായി*
മാഹി: ശാസ്ത്രീയ സംഗീതത്തിൽ മുങ്ങി നിവർന്ന്, രാഗമാധുരിയുടെ അനുഭൂതി പകർന്നേകിയ പ്രശസ്ത സംഗീതജ്ഞൻ യു.ജയൻ മാസ്റ്ററ്റുടേയും ശിഷ്യരുടേയും പഞ്ചരത്ന കീർത്തനാലാപനം മയ്യഴിയിലെ സംഗീതാസ്വാദകരെ ആനന്ദലഹരിയിലാറാടിച്ചു.
ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ ദീപാവലി നാളിൽ മുത്തുസ്വാമി ദീക്ഷിതർ സംഗീതോത്സവത്തിൻ്റെ ഭാഗമായാണ് സംഗീതപരിപാടി അവതരിപ്പിച്ചത്.
സംഗീതജ്ഞൻ യു ജയൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവാണ് ഉദ്ഘാടനം ചെയ്തത്.
ജയറാംകോട്ടയിൽ, സി.രേഷ്മ, കെ.കെ.സജിത്ത്, സുരേഷ് വട്ടോളി എന്നിവർ സംസാരിച്ചു.
അമ്പതോളം മുത്തുസ്വാമി ദീക്ഷിതർ കൃതികൾ ആലപിക്കപ്പെട്ടു.പഞ്ചരത്ന കീർത്തനാലാപനം, സംഗീതകച്ചേരി,സംഗീതാരാധന എന്നിവയുമുണ്ടായി

Post a Comment