നിയന്ത്രണം നഷ്ടപ്പെട്ട കാർ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു
നാദാപുരം: തലശ്ശേരി റോഡിൽ പെരിങ്ങത്തൂരിനടുത്ത് കായ പനിച്ചിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. വെള്ളൂർ സ്വദേശിയായ യുവാവ് പെരിങ്ങത്തൂർ ഭാഗത്തേക്ക് പോകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് കീഴ്മേൽ മറിയുകയായിരുന്നു. വാഹനം ഓടിച്ച യുവാവ് പരിക്കില്ലാതെ രക്ഷപ്പെട്ടു. കാറിൽ മറ്റു യാത്രക്കാർ ഉണ്ടായിരുന്നില്ല. എതിർദിശയിൽ നിന്ന് മറ്റു വാഹനങ്ങൾ വരാതിരുന്നതിനാലാണ്ട് വൻ അപകടമാണ് ഒഴിവായത്. ഓടി കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.
കാറുകൾക്ക് വെള്ള പെയിൻ്റും നീല വരയും നിർബന്ധമാക്കു അപകടങ്ങൾ കുറയ്ക്കു
ReplyDeletePost a Comment