ദേശീയ ആയൂർവേദ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
ഗവൺമെന്റ് ആയുർവേദ ആശുപത്രി പന്തക്കൽ, മാഹി വിപുലമായ പരിപാടികളോടെ ദേശീയ ആയൂർവേദ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
ഇത്തവണത്തെ ആയുർവേദ ദിനത്തിന്റെ ആപ്തവാക്യം "ഹർ ദിൻ , ഹർ ഗർ ആയുർവേദ" എന്നതാണ്. മെഡിക്കൽഓഫീസർമാരായ ഡോ.അംഗന ടി ടി, ഡോ ജിഷ ലെജിൽ, ഡോപ്രവിഷ എം പി, ഡോ സ്നിഗ്ദ രാജ് എന്നിവർ ആയുർവേദത്തിൽ അധിഷ്ടിതമായ ഭക്ഷണ രീതികളെ കുറിച്ചും ശരിയായ ഭക്ഷണം, കൃത്യമായ രീതിയിൽ, കൃത്യമായ സമയത്ത്, കൃത്യയമായ ഗുണനിലാവരത്തിൽ കഴിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.കൂടാതെ ആയുർവേദം നിഷ്കർഷിക്കുന്നതും സമീകൃതവും സംപുഷടവുമായ വിവധയിനം ഭക്ഷ്യ വസ്തുക്കളുടെ മേളയും സംഘടിപ്പിച്ചു.
Post a Comment