*ശിശുദിന വാരാഘോഷവുമായി ഫിറ്റ്നസ് അക്കാദമി മാഹി*
ആരോഗ്യവും പൗരബോധവും അച്ചടക്കുമുള്ള ഒരു പുതു തലമുറയെ സൃഷ്ടിക്കുക എന്ന സന്ദേശം പകരുവാൻ ഫിറ്റ്നസ് അക്കാദമി മാഹിയുടെ നേതൃത്വത്തിൽ ശിശുദിന പരിപാടികൾ 2022 നവംബർ ആദ്യവാരം മുതൽ വിപുലമായി ആഘോഷിക്കുമെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
ശിശുദിന സന്ദേശ റാലി, പോസ്റ്റർ രചന, ചിത്രരചന കുടാതെ മറ്റു കലാകായിക മത്സരങ്ങൾ തുടങ്ങിയവ അക്കാദമിയിലെ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തുവാനും തീരുമാനിച്ചു.
ചടങ്ങിൽ പി സി ദിവാനന്ദൻ, പ്രേമൻ കല്ലാട്ട്, രാജേഷ് ശിവദാസ്, വത്സൻ വളവിൽ, നിഖിൽ രവിന്ദ്രൻ, വിനോദ് വളപ്പിൽ, പിടിഎ ഭാരവാഹികളായ സരോഷ്, രോഷ്ന, റിസ്ന സലീം ,ഷിബു എന്നിവർ സംസാരിച്ചു.

Post a Comment