ഗുരു മുനി നാരായണ പ്രസാദ് അനുസ്മരണം
ന്യൂ മാഹി : ഏടന്നൂർ ശ്രീ നാരായണ മഠത്തിൻ്റെ ആഭിമുഖ്യത്തിൽ ഗുരു മുനി നാരായണ പ്രസാദ് അനുസ്‌മരണം സംഘടിപ്പിച്ചു.
മഠം ഹാളിൽ ഗുരു ധർമ്മ പ്രചാരകൻ ജയരാജ് ഭാരതി ഉദ്ഘാടനം ചെയ്തു.
ശ്രീ ജ്ഞാനോദയോഗം പ്രസിഡൻ്റ് അഡ്വ: കെ സത്യൻ അധ്യക്ഷത വഹിച്ചു . ശ്രീ ജ്ഞാനോദ യോഗം ഡയരക്ടർ ടി സി ദിലീപ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീകാന്ത് ചെറുകല്ലായി, കെ പ്രീജ എന്നിവർ സംസാരിച്ചു.

Post a Comment