o പ്രതിഭാശാലികളുടെ സാഹോദര്യത്തിൽ മഹേഷ് മാഷിന് മയ്യഴിയുടെ ആദരം
Latest News


 

പ്രതിഭാശാലികളുടെ സാഹോദര്യത്തിൽ മഹേഷ് മാഷിന് മയ്യഴിയുടെ ആദരം

 പ്രതിഭാശാലികളുടെ സാഹോദര്യത്തിൽ മഹേഷ് മാഷിന് മയ്യഴിയുടെ ആദരം



മാഹി:അനന്യതയുടെ അടയാളമായി മാറിയ ബഹുമുഖ പ്രതിഭയായ ഡോ: മഹേഷ് മംഗലാട്ട്, താൻ പ്രവർത്തിച്ച മേഖലകളില്ലൊം  അനിവാര്യനായ ഒരംഗമായി മാറുകയായിരുന്നുവെന്ന് പ്രൊഫ: കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. പ്രതിഭാശാലികളുടെ സാഹോദര്യമാണ് മലയാള കലാഗ്രാമത്തിൽ ദൃശ്യമായതെന്നും,

മഹാസ്വാതന്ത്ര്യത്തിലേക്ക് കടന്നു വരുന്ന ഒരാൾ

 "സ്വതന്ത്രനാവുകയാണ് താൻ എന്ന ബോധ്യം മഹേഷ് മംഗലാട്ടിനുണ്ടാവട്ടെയെന്നും കൽപ്പറ്റ മാഷ് ആശംസിച്ചു.മലയാള ഭാഷാ സാങ്കേതിക വിദഗ്ധനും, മാഹി എം.ജി.കോളജിലെ അസോസിയേറ്റ് പ്രൊഫസറുമായ

ഡോ: മഹേഷ് മംഗലാട്ടിന് മലയാള കലാഗ്രാമത്തിൽ നൽകിയ ജനകീയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 സുഹൃത്തുക്കളും, ഭാഷാസ്നേഹികളും ശിഷ്യരുമാണ് സ്വീകരണമൊരുക്കിയത്.

ഡോ: എ പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു . ഡോ:ശ്രീധരൻ' പൊന്നാടയണിയിച്ചു. ഡോ: ജിസ ജോസ് ഉപഹാര സമർപ്പണം നടത്തി. പി.കെ. സത്യാനന്ദൻ, ഗായകൻ വി.ടി.മുരളി, ഡോ: അനന്തകൃഷ്ണൻ, ചാലക്കര പുരുഷു, കെ.കെ.സുരേന്ദ്രൻ സംസാരിച്ചു.

ആർ.കെ പ്രശാന്ത് സ്വാഗതവും, ഡോ.പി.സുജാത നന്ദിയും പറഞ്ഞുതുടർന്ന് രണ്ടായിരത്തോളം വേദികൾ പിന്നിട്ട -കൂനൻ' ഏകാംഗ നാടകം അരങ്ങേറി.



കാലത്ത്   നടന്ന സുഹൃദ് സംഗമം ഡോ: കെ.വി.തോമസിൻ്റെ അദ്ധ്യക്ഷതയിൽ ഡോ: കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു.

ഉച്ചക്ക് ശേഷം നടന്ന ചടങ്ങിൽ മഹേഷ് മംഗലാട്ടിൻ്റെ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെട്ടു. എൻ.പി.ചെക്കൂട്ടി അദ്ധ്യക്ഷത വഹിച്ചു. 'അരങ്ങിലെ രാഷ്ട്രീയം' ഡോ: ചാത്തനാത്ത് അച്ചുതനുണ്ണിയും, 'മലയാളവും ഭാഷാ സാങ്കേതികതയും, 'ഡോ: ടി.ബി.വേണുഗോപാല പണിക്കരും പ്രകാശനം ചെയ്തു. ഡോ: ആർ.വി.എം.ദിവാകരൻ, ഡോ: പി.സോമനാഥൻ സംസാരിച്ചു.  



Post a Comment

Previous Post Next Post