*അഴിയൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 12- 20 വരെ*
അഴിയൂർ :അഴിയൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 12 മുതൽ 20 വരെ സംഘടിപ്പിക്കുവാൻ ഗ്രാമ പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് ആയിഷ ഉമ്മറിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം തീരുമാനിച്ചു. ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ ഇ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ,വാർഡ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,വിവിധ യുവജന സംഘടന പ്രതിനിധികൾ, വിവിധ ക്ലബ്ബ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.നവംബർ 12,13 തീയതികളിൽ കായിക മത്സരങ്ങളും 19,20 തീയതികളിൽ കലാ മത്സരങ്ങളും നടക്കും.അപേക്ഷകൾ നവംബർ 5 വൈകുന്നേരം 5 മണി വരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കും.

Post a Comment