o പരിശീലന പരിപാടി സംഘടിപ്പിച്ചു*
Latest News


 

പരിശീലന പരിപാടി സംഘടിപ്പിച്ചു*

 *പരിശീലന പരിപാടി സംഘടിപ്പിച്ചു*



അഴിയൂർ :മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-28 വർഷകാലയളവിൽ നടപ്പിലാക്കുന്ന നീരുറവ് സമഗ്ര നീർത്തടാധഷ്ഠിത പദ്ധതിയുടെ അഴിയൂർ പഞ്ചായത്ത്‌ തല  പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.നവ കേരള മിഷൻ റിസോഴ്സ് പേഴ്സൺ ഷംന പി നീരുറവ് പദ്ധതിയുമായി ബന്ധപ്പെട്ട ആമുഖ അവതരണം നടത്തി . പഞ്ചായത്തിലെ അഞ്ച് നീർത്തടങ്ങൾ, നീരുറവ് പദ്ധതിയിലൂടെ ഏറ്റെടുക്കേണ്ട പ്രവർത്തികൾ എന്നിവയെ കുറിച്ച്  വടകര ബ്ലോക്ക് പഞ്ചായത്ത് ജി ഇ ഒ സുനീഷ് ക്ലാസെടുത്തു. പദ്ധതി നിർവ്വഹണം സംബന്ധിച്ചും നീരുറവ് പദ്ധതിയുടെ ആവശ്യകതയെക്കുറിച്ചും  ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ ഇ സംസാരിച്ചു. നവംബർ 5 മുതൽ നീർത്തട കമ്മിറ്റികൾ രൂപീകരിക്കുകയും നവംബർ 13 നകം നീർത്തട നടത്തവും,നവംബർ 15-19 വരെ നീർത്തട പൊതുസഭയും സംഘടിപ്പിക്കും. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി സംസാരിച്ചു. വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.എം ജി എൻ ആർ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനീയർ അർഷിന എ കെ സ്വാഗതവും  ഓവർസിയർ രഞ്ജിത്ത് കുമാർ കെ കെ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post