o അഴിയൂർ ജി എം ജെ ബി സ്കൂളിൽ വളരെ വിപുലമായി ഓണാഘോഷ പരിപാടികൾ നടന്നു.*
Latest News


 

അഴിയൂർ ജി എം ജെ ബി സ്കൂളിൽ വളരെ വിപുലമായി ഓണാഘോഷ പരിപാടികൾ നടന്നു.*

 *അഴിയൂർ ജി എം ജെ ബി സ്കൂളിൽ വളരെ വിപുലമായി ഓണാഘോഷ പരിപാടികൾ നടന്നു.*




*അഴിയൂർ : ജി എം ജെ ബി സ്കൂളിൽ വളരെ വിപുലമായി ഓണാഘോഷ പരിപാടികൾ നടന്നു.രാവിലെ മദർ പി ടി എ പ്രസഡന്റ് നിഫ്‌സത്തിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾ ചേർന്ന് മനോഹരമായ  പൂക്കളം തീർത്തതോടെ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു*


കുട്ടികൾക്കും, രക്ഷിതാക്കൾക്കുമായി നടന്ന വിവിധ മത്സരങ്ങളോടൊപ്പം

സൗഹൃദ വടം വലി മത്സരങ്ങളും നടന്നു. വടം വലി മത്സരങ്ങളിൽ കുട്ടികളുടെ വിഭാഗത്തിൽ പെൺകുട്ടികളും, സ്ത്രീകളും പുരുഷൻമാരും തമ്മിൽ നടന്ന മത്സരത്തിൽ സ്ത്രീകളും വിജയിച്ചു. രക്ഷിതാക്കളുo സുഹൃത്തുക്കളുമടക്കം പങ്കെടുത്ത വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായി. സംസ്ഥാന നദീജല സംരക്ഷണ സമിതി വൈസ് ചെയർപേഴ്സനും എഴുത്തുകാരിയുമായ ശ്രീമതി രാജലക്ഷ്മി, മാഹി എസ് ഐ ശ്രീമതി  റീനാ വർഗ്ഗീസ് , പുതുച്ചേരി സംസ്ഥാന അധ്യാപക അവാർഡ് ജേതാവും നാടക പ്രവർത്തകനുമായ ശ്രീ അഷ്റഫ് എ സി എച്ച്,

പഞ്ചായത്ത് മെമ്പർ സാജിദ് നെല്ലോളി, തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേർ പങ്കെടുത്തു.



ഭക്ഷണ കമ്മിറ്റിയുo പ്രോഗ്രാം കമ്മിറ്റിയുമെല്ലാം ഒറ്റമനസ്സോടെ ഒരുമിച്ച് നടത്തിയ ഓണാഘോഷ പരിപാടികൾ വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും വലിയ സന്തോഷം പകർന്നു. അധ്യാപികമാരും രക്ഷി താക്കളും ചേർന്ന് നടത്തിയ തിരുവാതിര  വളരെ മനോഹരമായിരുന്നു. മത്സരങ്ങൾ അധ്യാപകരായ മുജീബ് റഹ്മാൻ, ജിഷ, ആതിര , ലാലി എന്നിവർ

നിയന്ത്രിച്ചു.

രാജേന്ദ്രൻ (ഉണ്ണി) സുരൻ കണ്ടിയിൽ താഴെ, നസീർ,

രജ്ഞിനി,ഗീത,സാജിദ,സാലിഹ,ഷബാന,റസീന, ഫാസില, ഫൈസൽ, റുബീന,  തുടങ്ങിയവർ നേതൃത്വം നൽകി.



പ്രധാന അദ്ധ്യാപിക ഇൻചാർജ് ടി.കെ പ്രീതയുടെ അഭാവത്തിൽ ആഘോഷ പരിപാടികൾക്ക് ലാലി ടീച്ചർ നേതൃത്വം നൽകി.ശ്രിമതി.ടി.കെ പ്രീതയുടെ പേരമകൻ സിദ്ധാർഥിന്റെ ജന്മദിനത്തിന്റെ ഭാഗമായാണ് ഓണസദ്യ നൽകിയത്.


സമാപന സമ്മേളനം ശ്രീമതി.ലാലി ടീച്ചറുടെ  അധ്യക്ഷതയിൽ നടന്നു.ശ്രീ.അഷറഫ്.എസി.എച്ച് മാസ്റ്റർ ഓണസന്ദേശം കൈമാറി.

സ്കൂൾ പിടിഎ പ്രസിഡണ്ട് പി.പി റിയാസ് മാഹി സ്വാഗതവും,മദർ പിടിഎ  പ്രസിഡന്റ് നിഫ്‌സത്ത് നന്ദിയും പറഞ്ഞു. മുൻ ഹെഡ്‌മാസ്റ്റർ ശ്രീ സലാo ആശംസ അറിയിച്ച ചടങ്ങിൽ അഞ്ച് വർഷമായി കുട്ടികളെ സ്വന്തം മക്കളെ പോലെ പരിചരിക്കുന്ന ശ്രീമതി ലാലി ടീച്ചർക്ക് പിടിഎ, സ്റ്റാഫ്, വിദ്യാർത്ഥികൾ ചേർന്ന് ആദരം നൽകി.



വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.കുപ്പിയിൽ വെള്ളം നിറയ്ക്കൽ, മിഠായി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ട്തൊടൽ, മ്യൂസികൽ ചെയർ, സൗഹൃദ കമ്പവലി മത്സരങ്ങൾ എന്നിവ നടന്നു.മത്സരത്തിലെ വിജയികൾക്ക് സമ്മാന ദാനവും നടന്നു.

Post a Comment

Previous Post Next Post