നിയുക്ത മാഹി എം.എൽ.എ , അഡ്വ. അശോക് കുമാറിനെ പോണ്ടിച്ചേരി കേരള സമാജം പ്രതിനിധികൾ ആദരിച്ചു
പോണ്ടിച്ചേരി കേരള സമാജം പ്രതിനിധികൾ, പുതുച്ചേരി നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട നിയുക്ത മാഹി എം.എൽ.എ , അഡ്വ. അശോക് കുമാറിനെ സന്ദർശിച്ച് അഭിനന്ദനങ്ങളും, ആശംസകളും നേരുകയും ആദരിക്കുകയും ചെയ്തു. കേരളസമാജം പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിൽ കേരളസമാജം പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് സംസാരിച്ച എം.എൽ.എ , പോണ്ടിച്ചേരിയിലെ മലയാളികൾക്ക് നന്ദി രേഖപ്പെടുത്തുകയും ആശംസകൾ നേരുകയും ചെയ്തു. പോണ്ടിച്ചേരി മലയാളികളുടെ പ്രധാന പ്രശ്നമായ നാട്ടിലേയ്ക്കുള്ള യാത്രാക്ലേശത്തിനുള്ള പരിഹാരം കാണാൻ തന്നാലാവുന്ന കാര്യങ്ങൾ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
തുടർന്ന് അദ്ദേഹം കേരള സമാജത്തിൻ്റെ ആജീവാനന്ത അംഗത്വം സ്വീകരിച്ചു.
കേരള സമാജത്തെ പ്രതിനിധീകരിച്ച് സി. എച്ച്. രവീന്ദ്രൻ, ഡോ. സി. പി. പ്രിൻസ്, ജൂഡ് ബെർലിൻ, ഷംജിത്ത് സുകുമാരൻ, സുനിൽ, ഡോ. ജോഷി ശങ്കർ, എൻ .പി. സിഗേഷ്, വി.എം. രതീഷ്കുമാർ, ഡോ. ദീപക്ക്, ഡോ. നൈനാൻ ജേക്കബ്, ധനജ്ഞയൻ . എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment