നാട്യകലാക്ഷേത്രവും വ്യാപാരികളും ചേർന്ന് "ഓണക്കൂട്ടായ്മ "നടത്തി.
വടകര: കോവിഡ് മാഹാമാരിയെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നാട്യകലാക്ഷേത്രം വടകരയും പഴയ ബസ് സ്റ്റാൻഡ് കോപ്ലക്സിലെ വ്യാപാരികളും സംയുക്തമായി സാംസ്ക്കാരിക നിലയത്തിൽ സംഘടിപ്പിച്ച "ഓണക്കൂട്ടായ്മ " സംഘടിപ്പിച്ചു. വടകര മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻറ് അബ്ദുൾ സലാം അധ്യക്ഷൻ വഹിച്ച ചടങ്ങിൽ വടകര നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു പരിപാടി ഉൽഘാടനം ചെയ്തു.ഈ വർഷത്തെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കടത്തനാട്ട് നാരായണൻ മാസ്റ്റർ, ചേയർപേഴ്സൺ കെ.പി.ബിന്ദു, പാലപ്പള്ളി തിരുപ്പള്ളി ജനകീയ നാടൻപാട്ട് രചയിതാവ് പാട്ട് പുര നാണു എന്നിവരെ നർത്തകി ലിസി മുരളീധരൻ ആദരിച്ചു .ഈ വർഷം പ്ലസ് ടു ,എസ്. എസ്.എൽ .സി. മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നല്കി ആദരിച്ചു. ചടങ്ങിൽ. എം. ഭാസ്ക്കരൻ, ബാലക്യഷ്ണൻ.പി.എം. മുരളി.എന്നിവർ സംസാരിച്ചു. നേഷനൽ പവിത്രൻ, നവമി ഗോപാലൻ, ഷിബു ബാബു.പ്രിൻസ് ബാബു എന്നിവർ ഓണക്കൂട്ടായ്മമക്ക് നേതൃത്വം നല്കി. ജയൻ നാരായണ നഗരം ,സരിഗമുരളീധരൻ ഓണപ്പാട്ടിന് തുടക്കം കുറിച്ച് സനീഷ് വടകരയുടെ മാജിക്കും കുട്ടികളുടെ ന്യത്ത പരിപാടിയും അരങ്ങിലെത്തി.ഓണസദ്യക്ക് ശേഷം.കോപ്ലക്സിലെ കുടുബകൂട്ടായ്മയുടെ ഗയിം പരിപാടിയും നടന്നു.






Post a Comment