o _മയ്യഴിപ്പുഴയുടെ മുഖച്ഛായ മാറുന്നു* ._ *വിനോദ സഞ്ചാരത്തിന് ആവേശമായി മയ്യഴി ശിക്കാര നാടിന് സമർപ്പിച്ചു* .
Latest News


 

_മയ്യഴിപ്പുഴയുടെ മുഖച്ഛായ മാറുന്നു* ._ *വിനോദ സഞ്ചാരത്തിന് ആവേശമായി മയ്യഴി ശിക്കാര നാടിന് സമർപ്പിച്ചു* .

 *_മയ്യഴിപ്പുഴയുടെ മുഖച്ഛായ മാറുന്നു* ._ 
 *വിനോദ സഞ്ചാരത്തിന് ആവേശമായി മയ്യഴി ശിക്കാര നാടിന് സമർപ്പിച്ചു* .



ചൊക്ളി : കായലിന്റെ റാണിയായി വിലസുന്ന  ശിക്കാര  ഇനി മയ്യഴിപ്പുഴ യുടെ മാസ്മരിക സൗന്ദര്യത്തിന് മാറ്റു കൂട്ടും.


പുന്നമടക്കായലിൽ നിന്നും ചൊക്ളി മോന്താലിൽ എത്തിച്ച ജലറാണി മയ്യഴി എന്ന് പേരിട്ട  ശിക്കാര ഇന്നലെ വൈകീട്ട് കൂത്തുപറമ്പ് എം എൽ എ കെ.പി മോഹനൻ നാടിന് സമർപ്പിച്ചു.


 മോന്താൽ ബോട്ട് ജെട്ടിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പാനൂർ നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്റർ തുടങ്ങി വിശിഷ്ട വ്യക്തികളും നാട്ടുകാരും സംബന്ധിച്ചു.


രണ്ട് ശിക്കാരകളാണ് ചൊക്ളിയിൽ സർവീസ് നടത്തുവാനായി എത്തിച്ചത്.


30 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന ശിക്കാരയിൽ, ബർത്ത്ഡേ പാർട്ടി, ഫോട്ടോ ഷൂട്ട് , എൻഗേജ്മെന്റ് പാർട്ടി ,ഗെറ്റുഗെതർ തുടങ്ങിയവയ്ക്കുള്ള സൗകര്യമുണ്ട്.


മോന്താൽ ബോട്ടുജെട്ടിയിൽ നിന്നാരംഭിച്ച് കക്കടവ് ബോട്ട്ജെട്ടിയിൽ സമാപിച്ച ഉദ്ഘാടന യാത്ര മയ്യഴിപ്പുഴയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് പ്രതീക്ഷയുടെ ഓളങ്ങൾ അലയടിച്ചു.


ശിക്കാര മയ്യഴിയിലെത്തിക്കുവാൻ മുൻ കൈയെടുത്ത കെ.കെ രതീഷ് കോറോത്ത്, വിജേഷ് സി.വി , സുരേഷ് കോവിലകം, ഷെഫീഖ്, ശ്രീ ജയന്ത് എന്നിവരെ എം എൽ എ പ്രശംസിച്ചു.

Post a Comment

Previous Post Next Post