o മയ്യഴിക്കാർക്ക് സംഗീതം പെയ്തിറങ്ങിയ തിരുവോണ രാവ് മറക്കാനാവില്ല
Latest News


 

മയ്യഴിക്കാർക്ക് സംഗീതം പെയ്തിറങ്ങിയ തിരുവോണ രാവ് മറക്കാനാവില്ല

 മയ്യഴിക്കാർക്ക് സംഗീതം പെയ്തിറങ്ങിയ തിരുവോണ രാവ് മറക്കാനാവില്ല'



മാഹി: ചിണുങ്ങി പെയ്ത ചാറ്റൽ മഴയിലും തിരുവോണ ആഘോഷങ്ങളുടെ ആവേശം മയ്യഴിയിൽ സംഗീത പെരുമഴയായി പെയ്തിറങ്ങി.

വോക്ക് വേ മോണിങ്ങ് സ്റ്റാറിൻ്റെ ആഭിമുഖ്യത്തിൽ ആറാം വാർഷികവും, ഓണാഘോഷവും ടാഗോർ ഉദ്യാനത്തിൽ തിങ്ങിനിറഞ്ഞ  അനേകരെ ആനന്ദനിർവൃതിയിലാറാടിച്ചു. ഉത്തര മലബാറിലെ പ്രമുഖ ഗായിക - ഗായകർ അണിനിരന്ന സംഗീത നിശയുൾപ്പടെയുള്ള കലാസന്ധ്യ

രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു സംഘടനാ പ്രസിഡണ്ട് എ.വി., യൂസഫ് അദ്ധ്യക്ഷനായി. വോക്ക് വേയുടെ ശിൽപ്പിയും,

മുൻ ആഭ്യന്തര മന്ത്രിയുമായ ഇ.വത്സരാജ് മുഖ്യാതിഥിയായി. അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ, ചാലക്കര പുരുഷു, നൗഫൽ ഫ്ലോറ,

സംസാരിച്ചു.പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ എ.വി.യൂസഫിനെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.റാഫി ഐച്ഛസ്

സ്വാഗതവും ഡോ: എം.മുഹമ്മദ് നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post