o മാഹിയിൽ പൂക്കള മത്സരത്തിൽ നിറഞ്ഞാടി പോലീസ് സേന* *മത്സരിച്ച് നേടിയത് മൂന്ന് സമ്മാനങ്ങൾ*
Latest News


 

മാഹിയിൽ പൂക്കള മത്സരത്തിൽ നിറഞ്ഞാടി പോലീസ് സേന* *മത്സരിച്ച് നേടിയത് മൂന്ന് സമ്മാനങ്ങൾ*

 

*മാഹിയിൽ പൂക്കള മത്സരത്തിൽ നിറഞ്ഞാടി പോലീസ് സേന*
*മത്സരിച്ച് നേടിയത് മൂന്ന് സമ്മാനങ്ങൾ*




മാഹി: പോലീസുകാർക്ക് പ്രതികളെ പിടിക്കാൻ മാത്രമല്ല മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങാനുമറിയാം എന്ന് തെളിയിച്ചിരിക്കുകയാണ് മാഹി എസ് പി രാജശങ്കർ വെള്ളാട്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം.



മാഹി പോലീസ് സ്റ്റേഷനിലും, മാഹി കോസ്റ്റൽ സ്റ്റേഷനിലും തീർത്ത മനോഹരങ്ങളായ പൂക്കളങ്ങൾക്ക് മൂന്നാം സമ്മാനവും, പ്രോത്സാഹന സമ്മാനങ്ങളുമടക്കം മൂന്ന് സമ്മാനങ്ങൾ നേടിയാണ് പോലീസ് സംഘം കയ്യടി നേടിയത്.



തീരം സാംസ്കാരിക വേദി, മഞ്ചക്കൽ ശ്രീ നാരായണ മഠം, മാഹി സ്പോർട്സ് ക്ളബ് എന്നിവിടങ്ങളിൽ നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച  പൂക്കള മത്സരങ്ങളിലാണ് പോലീസ് സേന നിറഞ്ഞാടിയത്.



സി ഐ ശേഖർ നിലവിളക്കിന് തിരി കൊളുത്തി ഓണാഘോഷത്തിന് തുടക്കമിട്ടു

തുടർന്ന്  ഓണസദ്യ കേക്ക് മുറിച്ചു 

ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെ തന്നെ സമയം കണ്ടെത്തി പൂക്കളം തീർത്ത് സമ്മാനം നേടാൻ  പോലീസുകാർക്ക്   പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് , സർക്കിൾ ഇൻസ്പെക്ടർ ശേഖർ എന്നിവരുടെ പിന്തുണയുണ്ടായിരുന്നു.

പൂക്കളമൊരുക്കുവാൻ എസ് ഐ മാരായ ജയശങ്കർ , റീന ഡേവിഡ് എന്നിവർ നേതൃത്വം നല്കി

Post a Comment

Previous Post Next Post