മലയാളികളുടെ ഓണാഘോഷത്തിന് കൊഴുപ്പേവാൻ മാവേലിയായി അന്യ സംസ്ഥാന തൊഴിലാളി.
മാഹി : മലയാളികളുടെ സ്വന്തം ഓണത്തിന് പൂവും പച്ചക്കറിയും മാത്രമല്ല മാവേലിയേയും അന്യ സംസ്ഥാനത്ത് ഇറക്കുമതി ചെയ്തത് വ്യതസ്ഥ അനുഭവമായി
ഒറീസയിൽ നിന്ന് മലയാളക്കരയിലെത്തി മലയാളികളുടെ സ്വന്തം മാവേലിയായിരിക്കുകയാണ് ഒറീസ സ്വദേശിയായ ഇരുപത്തൊന്നുകാരൻ വിക്രം .
ഓലക്കുടയും സ്വർണ്ണവർണ്ണ കിരീടവും മുത്തുമാലയും , വലിയ മീശയുമൊക്കെയായി മഹാബലി രാജനായി വേഷമിട്ടപ്പോൾ വിക്രം തനി മലയാളി മാവേലിമന്നനായി
ഒരു വർഷം മുമ്പാണ് മാഹി സെമിത്തേരി റോഡിലെ തീർത്ഥ ഇന്റൺനാഷണൽ ഹോട്ടലിലെ ജീവനക്കാരനായി മലയാളക്കരയിലേക്ക് വിക്രം എത്തുന്നത്.
ഹോട്ടലിലെ ഓണാഘോഷത്തിന് മാവേലിയായി വേഷം കെട്ടാമോ എന്ന് ചോദിച്ചപ്പോൾ സന്തോഷത്തോടെ വേഷം സ്വീകരിക്കുകയായിരുന്നു.
ഹോട്ടലിൽ വന്നവരും റോഡിലൂടെ പോവുന്ന യാത്രക്കാരും മാവേലിയെ കാണുവാനും കൂടെ നിന്ന് ഫോട്ടോയെടുക്കാനും കൂടിയതോടെ അന്യ സംസ്ഥാന മാവേലി താരമായി മാറി
മലയാളികളുടെ ഏറ്റവും വലിയ ഉത്സവത്തിൽ മാവേലി രാജാവായി വേഷം ധരിക്കാൻ ലഭിച്ചത് ഭാഗ്യമായി കരുതുന്നതായി വിക്രം പറഞ്ഞു.

Post a Comment