o ഓണാഘോഷ പരിപാടികൾ നടന്നു*
Latest News


 

ഓണാഘോഷ പരിപാടികൾ നടന്നു*

 *ഓണാഘോഷ പരിപാടികൾ നടന്നു*



*മാഹി :ചൂടിക്കോട്ടയിൽ സി കെ ഗയ്സിന്റെയും ദേശവാസികളുടെ കൂട്ടായ്മയുമായ ടീം ചൂടിക്കോട്ടയുടെയും നേതൃത്വത്തിൽ ഗംഭീര ഓണാഘോഷ പരിപാടികൾ നടന്നു. ഓണാഘോഷപരിപാടി പുതുച്ചേരി സംസ്ഥാന അധ്യാപക അവാർഡ് ജേതാവും നാടക പ്രവർത്തകനുമായ ശ്രീ അഷ്റഫ് എ സി ച്ച് ഉദ്ഘാടനം ചെയ്തു. 



മുൻ മാഹി മുൻസിപ്പാൽ വൈസ് ചെയർമാൻ ശ്രീ പി പി വിനോദൻ ഓണ സന്ദേശം കൈമാറി. പ്രശസ്ത മേക്കപ്പ് മാനും അധ്യാപകനുമായ ശ്രീ രാധാകൃഷ്ണൻ, മാഹി എ എസ് ഐ സതീഷ്, ഓണാഘോഷ പരിപാടികളുടെ രക്ഷാധികാരി ശ്രീ ഫൈസൽ കർപ്പയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ എസ്സ് എസ്സ് എൽ സി, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി, വിദ്യാർത്ഥിനികളെ അനുമോദിച്ചു. മാഹി എസ് എം എഫ് അക്കാഡമിയിൽ നിന്ന് എഫ് സി കേരളയിലേക്ക് തിരഞെടുക്കപ്പെട്ട ഫുട്ബോൾ താരം ഷീസ് ഷഫീഖിനെയും, ദേശീയ സ്കേറ്റിങ്ങ് മത്സരത്തിൽ പുതുച്ചേരിയെ പ്രതിനിധീകരിച്ച് ഗോൾഡ് മെഡലും സിൽവർ മെഡലും





 കരസ്ഥമാക്കുകയും അർജന്റീനയിൽ വെച്ച് നടക്കാൻ പോകുന്ന ലോക സ്കേറ്റിങ്ങ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ചൂടിക്കോട്ടയുടെ അഭിമാന താരങ്ങളായ സഹോദരങ്ങൾ ഗഗൻ അജിത്,ഗോപിക അജിത് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.




 ഓണാഘോഷ പരിപാടികളുടെ ചെയർമാൻ ശ്രീ റംഷി കെ അർ പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ പി പി റിയാസ് സ്വാഗതവും ട്രഷർ സന്ദീപ് നന്ദിയും പറഞ്ഞു.


രാവിലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ശ്രീ :അസീസ് മാസ്റ്ററുടെ നേതൃത്വത്തിൽ ശ്രീ : സന്തോഷ്, ശ്രീ : റനിൽ പറമ്പത്ത് അംഗങ്ങളായ ജഡ്ജിംങ് കമ്മിറ്റി പൂക്കള മത്സരത്തിൽ പേരുകൾ നൽകിയവരുടെ വീടുകളിലെത്തി വിലയിരുത്തിയതിന് ശേഷം വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഗ്രേസ് രാജേഷിനും, രണ്ടാം സമ്മാനം തനൂജ ടീച്ചർക്കും, മൂന്നാം സമ്മാനം തൃക്കാർത്തിക വീടും നേടി. ചടങ്ങിൽ വിജയികൾക്ക് കാഷ് അവാർഡ് നൽകി.


തുടർന്ന് നടന്ന പതിനെട്ടോളം  മത്സരങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പങ്കെടുത്തു. തുടർന്ന് സൗഹൃദ വടം വലി മത്സരങ്ങളും നടന്നു. ആവേശം നിറഞ്ഞ വടം വലി മത്സരങ്ങളിൽ സ്ത്രീകളും പങ്കെടുത്തു. തുടർന്ന് റംഷി കെ ആർ പി യുടെ നേതൃത്വത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ രക്ഷാധികാരി ശ്രീ ഫൈസൽ കർപ്പയിൽ പരിപാടിയുടെ വൈസ് ചെയർമാൻ ഓ പി പ്രശാന്ത്, ജോ : കൺവീനർ മധുസൂദനൻ,  ലോർഡിന്റെ മുൻ കാല ക്രിക്കറ്റ് പ്ലെയർ ഷിബു കളത്തിൽ എന്നിവർ സമ്മാനദാനം നടത്തി.


ചൂടിക്കോട്ടയെ ഒരു ഉത്സവ ലഹരിയേക്ക് എത്തിച്ച പരിപാടികൾക്ക് കൃഷ്ണ പ്രസാദ്, സാബിക്ക്, അക്ഷയ് (അച്ചു ) , റിയാൽ, റഫ്ഷാദ്,മിൻഹാസ്, പ്രദീപൻ, സജിത്ത്, മനു, സുജിത്,ആകാശ് പൂഴിയിൽ, അഭയ്, വൈഷ്ണവ്, ബിജു എന്നിവർ നേതൃത്വം നൽകി. തുടക്കം മുതൽ അവസാനം വരെ പരിപാടിയിയിൽ മഹാബലിയുടെ സാനിധ്യം ശ്രദ്ധേയമായി.

Post a Comment

Previous Post Next Post